ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം

 ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം

ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം.

കൊച്ചി : വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2024
വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകർക്ക് അഭിവന്ദ്യപിതാവ്
ഉപഹാരം നൽകി ആദരിച്ചു. അതിരൂപത മതബോധന ഡയറക്ടറി ഗുരുനാഥൻ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു . വിവിധമത്സരങ്ങളിൽ അതിരൂപതതലത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിച്ചു . ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ
മാർ തോമസ് തറയിൽ മതാധ്യാപകർക്കായി അനുഗ്രഹ പ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു . മതബോധന കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ് സ്വാഗതവും ജനറൽ കൺവീനർ പയസ് പൂപ്പാടി നന്ദിയും പറഞ്ഞു, തുടർന്ന് അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിലിൻ്റെ നേതൃത്വത്തിൽ അടുത്ത അധ്യയനവർഷത്തെ കർമപദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും ചർച്ചകളും നടത്തി .

admin

Leave a Reply

Your email address will not be published. Required fields are marked *