സഭാ വാർത്തകൾ 04.06.23

സഭാ വാർത്തകൾ- 04-06-23

 

 വത്തിക്കാൻ വാർത്തകൾ

രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ്  പാപ്പാ.

വത്തിക്കാൻ സിറ്റി :  മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തെരല്ലയ്ക്ക് ഫ്രാൻസിസ് പാപ്പാ സമ്മാനിച്ചു. തദവസരത്തിലാണ് പാപ്പ ഇങ്ങനെ പ്രസ്ഥാവിച്ചത്.  രാഷ്ട്രീയ പ്രവർത്തനങ്ങളെ എങ്ങനെ  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേദിയാക്കി തീർക്കണമെന്നതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടുപറഞ്ഞു.
ദാനധർമ്മവും, സേവനവും രാഷ്ട്ര സേവനത്തിനു അത്യന്താപേക്ഷിതമാണെന്നും അതിനായി സത്യസന്ധരായ മനുഷ്യരായി നാം മാറണമെന്നുമുള്ള പോൾ ആറാമന്റെ വാക്കുകൾ ഒരിക്കൽക്കൂടി പാപ്പാ അനുസ്മരിച്ചു. സേവനത്തിന്റെ മൂല്യവും അന്തസ്സും, ഏറ്റവും ഉയർന്ന ജീവിതശൈലിയും ആഘോഷിക്കാനുള്ള നല്ലൊരു അവസരമാണ്  ഈ പുരസ്‌കാരച്ചടങ്ങെന്നും പാപ്പാ എടുത്തു പറഞ്ഞു.

 

അതിരൂ പതാ വാർത്തകൾ

വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് അതുല്യം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : കുട്ടികളുടെ വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകർ വഹിക്കുന്ന പങ്ക് അതുല്യമാണെന്ന്  വരാപ്പുഴ അതിരൂപത  ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം എറണാകുളം പാപ്പാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാധ്യക്ഷ
നെന്ന നിലയിൽ വിശ്വാസ രൂപീകരണമാണ് എന്റെ സുപ്രധാനദൗത്യം. വിശ്വാസമില്ലാത്ത
സമൂഹത്തിൽ പൗരോഹിത്യത്തിനോ മെത്രാൻ പദവിക്കോ പ്രസക്തിയില്ല.
യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മതബോധനരംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന എല്ലാ മതാധ്യാപകരെയും അഭിനന്ദിക്കുകയും ചെയ്തു
തോട്ടുവ നവജീവൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. വിബിൻ ചൂതംപറമ്പിൽ
നേതൃത്വം നൽകിയ നവീകരണധ്യാനവും മതാധ്യാപക സംഗമത്തോടനുബദ്ധിച്ച് സംഘടിപ്പിച്ചിരുന്നു. അടുത്ത അധ്യയന വർഷത്തെ കർമപദ്ധതികളെ
ക്കുറിച്ച് ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ സംസാരിച്ചു.

മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യസമ്മേളനങ്ങൾ ജൂൺ നാലിന്.

കൊച്ചി : മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്കും അറുതി വരുത്തണമെന്നും പ്രദേശത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻറെ (കെഎൽസിഎ) നേതൃത്വത്തിൽ വിവിധ ഇടവകകളിൽ ജൂൺ നാലിന് ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിക്കും.

 

 

 


Related Articles

യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ

യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ വത്തിക്കാൻ നല്കുന്ന പൊതുവായ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു : 1. ആമുഖം യുവജനങ്ങളുടെ വളർച്ചയ്ക്കും രൂപീകരണത്തിനും സഹായകമാകുന്ന വിധത്തിൽ രൂപതാതലങ്ങളിൽ

ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ!

ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ! വത്തിക്കാൻ : ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ഉപവി കൂടാതെ ക്രൈസ്തവനായിരിക്കുക സാധ്യമല്ലെന്ന് പാപ്പാ. ഈ വെള്ളിയാഴ്ച (25/06/2021)  ട്വിറ്ററില്‍ കണ്ണിചേര്‍ത്ത

വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക

വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക   നിരന്തരമായി പ്രാർത്ഥിക്കണമെന്നും, എപ്രകാരം പ്രാർത്ഥിക്കണമെന്നും മിശിഹാ നമ്മെ പഠിപ്പിക്കുകയാണ്. ഈശോ പ്രാർത്ഥനയിൽ അവനോടൊപ്പം എങ്ങനെ ചേർന്നിരിക്കണമെന്ന് തിരുസഭയെ ഉദ്ബോധിപ്പിക്കുകയാണ് ഇന്നത്തെ(22.08.21) വചനഭാഗത്തിലൂടെ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<