സഭാ  വാർത്തകൾ  – 05.02.23

സഭാ  വാർത്തകൾ  –

05.02.23

 

വത്തിക്കാൻ വാർത്തകൾ

 

വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി:  കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന ചില ജീവകാരുണ്യപ്രവർത്തകസംഘടനകളുടെ പ്രതിനിധികളെ അവിടുത്തെ നൂൺഷിയേച്ചറിൽ സ്വീകരിച്ച പാപ്പാ, പാവപ്പെട്ട മനുഷ്യരുടെ മുന്നിൽ വിശ്വാസത്തിന്റെ സാക്ഷ്യമായി പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ടു.  ദുർബലരായ മനുഷ്യരുടെ അടുത്തേക്ക് യേശുവിന്റെ നാമത്തിൽ ചുവടുകൾ വയ്ക്കുവാൻ അവർ കാണിക്കുന്ന ധൈര്യത്തെ  പാപ്പാ അഭിനന്ദിച്ചു.  പലരും പാവപ്പെട്ടവരെ ഒഴിവാക്കാനും, ഉപയോഗിക്കാനും നോക്കുമ്പോൾ, നിങ്ങൾ അവരെ ആശ്ലേഷിക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

 

അതിരൂപതാ വാർത്തകൾ

 

ഹോം മിഷൻ രൂപീകരിച്ചു.

വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഭവനങ്ങൾ സന്ദർശിക്കുന്നതിനായി ഹോം മിഷൻ ടീം രൂപീകരിച്ചു. 2023 ജനുവരി 28 ശനിയാഴ്ച ആശീർഭവനിൽ സംഘടിപ്പിച്ച സംഗമം വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. മോൺ. മാത്യു ഇലഞ്ഞിമിറ്റം  ഉദ്ഘാടനം ചെയ്തു.

 

ലിറ്റിൽ സാന്റാ – മത്സരത്തിൽവിജയികളായവർക്കു സമ്മാനങ്ങൾ നൽകി.

വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനലായ കേരളവാണി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ലിറ്റിൽ സാന്റാ – എന്ന പ്രോഗ്രാമിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. 2023 ജനുവരി 29 ന്  കേരളവാണി സ്റ്റുഡിയോയിൽ വച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കേരളവാണി ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ഒന്നാം സമ്മാനം 5000 രൂപയും മൊമെന്റൊയും തേവക്കൽ ഇടവക മറിയം എലിസബത്തും, പ്രോത്സാഹന സമ്മാനമായ 1000 രൂപയും മൊമെന്റൊയും പടമുകൾ സെന്റ്.നിക്കോളാസ് ഇടവകയിലെ ആരോൺ. പി അരുൺ, തൈക്കൂടം സെന്റ്. റാഫെൽ ഇടവക ആൾഡ്രിച് ഗോഡ്വിൻ. കെ., വൈപ്പിൻ ക്രൂസ് മിലാഗ്രിസ് ഇടവക അമയാ ലൈജു എന്നിവർ കരസ്ഥമാക്കി.

 

ലഹരിക്കെതിരെ സൈക്ലത്തോണുമായി സെൻറ് ഫിലോമിനാസ് കൂനമ്മാവ് .

കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിന്റെ SPC യുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സൈക്കിൾ റാലി “‘സൈക്ലത്തോൺ”‘ നടത്തി. സ്കൂളിലെ 200 വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു കൂനമ്മാവ് ഭാഗത്തുള്ള കടകളിലും , വീടുകളിലും, പൊതുജനങ്ങൾക്കും ബോധവത്ക്കരണ സന്ദേശങ്ങൾ കൈമാറി. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.


Related Articles

വാഹനത്തിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാലും പിടി വീഴുമോ ?

വാഹനത്തിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാലും പിടി വീഴുമോ ?   കൊച്ചി : ലക്ഷങ്ങൾ നികുതി മാത്രമടച്ച് വാങ്ങിയ വാഹനം. രജിസ്ട്രേഷൻ നടത്തിയ സമയത്ത് വാഹനത്തിൻറെ എല്ലാ ഫിറ്റിങ്ങുകളും,

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി   കൊച്ചി : വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. ജനനം 1957 ഡിസംബർ 30,വരാപ്പുഴ. മാതാപിതാക്കൾ ജോർജ്

മുഖ്യ മന്ത്രിക്ക് കത്തയച്ചു .മൂലമ്പിള്ളി പാക്കേജ് നടപ്പിലാക്കണം

മൂലമ്പിള്ളി പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആർച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു .മൂലമ്പിള്ളി പദ്ധതിക്കുവേണ്ടി കുടിയിറക്കപെട്ടവരുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<