സിനഡ് ഒരു ആത്മീയയാത്ര

സിനഡ് ഒരു

ആത്മീയയാത്ര

 

വത്തിക്കാന്‍ : ആദ്ധ്യാത്മികമായ ഒരു വിവേചനത്തിനുള്ള അവസരമാണ് സിനഡ് എന്ന് ഫ്രാൻസിസ് പാപ്പാ.

സിനഡിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്ന അവസരത്തിൽ, ഇത് ആത്മീയവിവേചനത്തിന്റെ ഒരു യാത്രയാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു. ആദ്ധ്യാത്മികമായ ഈ തിരിച്ചറിവിനും വിവേചനത്തിനും, പ്രാർത്ഥനയുടെയും ആരാധനയുടെയും പിൻബലമുണ്ടാകണമെന്നും അതോടൊപ്പം ദൈവവചനവുമായി ബന്ധപ്പെട്ടാണ് സഭയിലെ ആദ്ധ്യാത്മികമായ ഈ വിലയിരുത്തൽ നടത്തേണ്ടതെന്നും പാപ്പാ ട്വിറ്ററിൽ കുറിച്ചു. സിനഡ് (#Synod), ശ്രവിക്കുന്ന സഭ (#ListeningChurch) എന്നീ ഹാഷ്ടാഗുകളോടെ ഒക്ടോബർ 14-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് സിനഡ് ആധ്യാത്മികതമായ ഒരു തിരിച്ചറിവിന്റെ യാത്രയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.

 


Related Articles

അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം 

അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം  ഒഹായോ : അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വംശജരായ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ

സഭാവാര്‍ത്തകള്‍ – 08. 10. 23

സഭാവാര്‍ത്തകള്‍ – 08. 10. 23   വത്തിക്കാൻ വാർത്തകൾ “ലൗദാത്തെ ദേയും” അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. വത്തിക്കാൻ : 2015 ൽ കാലാവസ്ഥാപ്രതിസന്ധിയെ പറ്റി ജനങ്ങളെ

പാപ്പാ:ക്രിസ്തുപ്രഘോഷണത്തിന്‍റെ സാഹോദര്യ സരണിയില്‍ സഞ്ചരിക്കുക!

പാപ്പാ:ക്രിസ്തുപ്രഘോഷണത്തിന്‍റെ സാഹോദര്യ സരണിയില്‍ സഞ്ചരിക്കുക!    വത്തിക്കാന്‍  : പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: പൗലോസപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ചുള്ള പുതിയ പരമ്പര. ഈ ബുധനാഴ്ചയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<