സിനഡ് ഒരു ആത്മീയയാത്ര
സിനഡ് ഒരു
ആത്മീയയാത്ര
വത്തിക്കാന്‍ : ആദ്ധ്യാത്മികമായ ഒരു വിവേചനത്തിനുള്ള അവസരമാണ് സിനഡ് എന്ന് ഫ്രാൻസിസ് പാപ്പാ.
സിനഡിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്ന അവസരത്തിൽ, ഇത് ആത്മീയവിവേചനത്തിന്റെ ഒരു യാത്രയാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു. ആദ്ധ്യാത്മികമായ ഈ തിരിച്ചറിവിനും വിവേചനത്തിനും, പ്രാർത്ഥനയുടെയും ആരാധനയുടെയും പിൻബലമുണ്ടാകണമെന്നും അതോടൊപ്പം ദൈവവചനവുമായി ബന്ധപ്പെട്ടാണ് സഭയിലെ ആദ്ധ്യാത്മികമായ ഈ വിലയിരുത്തൽ നടത്തേണ്ടതെന്നും പാപ്പാ ട്വിറ്ററിൽ കുറിച്ചു. സിനഡ് (#Synod), ശ്രവിക്കുന്ന സഭ (#ListeningChurch) എന്നീ ഹാഷ്ടാഗുകളോടെ ഒക്ടോബർ 14-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് സിനഡ് ആധ്യാത്മികതമായ ഒരു തിരിച്ചറിവിന്റെ യാത്രയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.