‘സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി ‘ കൃഷി പാഠം- 2 : തൈകളുടെ പരിപാലനം

കൃഷിപാഠം – 2

  കൊച്ചി : കഴിഞ്ഞ കുറിപ്പിൽ ഗ്രോബാഗിനു വേണ്ടി മണ്ണൊരുക്കുന്നതെങ്ങിനെ എന്നു പറഞ്ഞു. ഇനി തൈകളുടെ പരിപാലനത്തെക്കുറിച്ച് നോക്കാം. 

മണ്ണിൽ വളം മിക്സ് ചെയ്‌ത് ബാഗിൽ നിറച്ചു കഴിഞ്ഞാൽ ഉടൻ തന്നെ തൈകൾ നടരുത്. രണ്ടു ദിവസമെങ്കിലും ഗ്രോബാഗ് നനച്ചിട്ടിട്ടേ തൈകൾ നടാവൂ. തൈകൾ നാലില പരുവമാകുമ്പോൾ തന്നെ പരിപാലനം ആരംഭിക്കണം.

ആഴ്ച്ചയിൽ ഒരിക്കൽ സൂഡോമോണാസ് എന്ന ജൈവ കുമിൾനാശിനി സ്പ്രേ ചെയ്ത് കൊടുക്കണം. ‘ലിക്വിഡ് ആണെങ്കിൽ 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ  കലക്കി സ്പ്രേ ചെയ്ത് കൊടുക്കണം’.  പൊടിയാണ് കിട്ടുന്ന തെങ്കിൽ 20 ഗ്രാം ഒരു ലിറ്റർ ള്ളെത്തിൽ കലക്കി സ്പ്രേ ചെയ്യണം. ഇടയ്ക്ക് അൽപ്പം മണ്ണിൽ ഒഴിച്ചു കൊടുക്കുകയും ആവാം.

ആഴ്ച്ചയിൽ ഒരുദിവസം നിംബുസിഡിൻ എന്ന വേപ്പെണ്ണ അധിഷ്ഠിത ജൈവ കീടനാശിനി 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ അടിഭാഗത്തും മുകൾ ഭാഗത്തും തളിച്ചു കൊടുക്കുക.

ഫിഷ് അമിനോ അമ്ളം

3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ച്ചയിൽ ഒരിക്കൽസ്പ്രേ ചെയ്ത് കൊടുക്കുക.

5 കിലോ പച്ചച്ചാണകം ഒരു കിലോ എല്ലുപൊടി

ഒരു കിലോ വേപ്പിൻ പിണ്ണാക്ക് ,ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് ഇവ പത്തുലിറ്റർ വരുന്ന ഒരു ബക്കറ്റിലിട്ട് അതിൽ അഞ്ചു ലിറ്ററോളം വെള്ളം ചേർത്ത് നന്നായി ഇളക്കി അടച്ചു വെക്കുക. അടുത്ത ദിവസം തുറന്ന് ഇളക്കുക. ഇങ്ങനെ ആറു ദിവസം തുടരുക.

എഴാം ദിവസം ഇത് നന്നായി ഇളക്കി ഒരു ലിറ്റർ എടുത്ത് പത്തു ലിറ്റർ വെള്ളം ചേർത്ത് ഗ്രോബാഗിൽ ആഴ്ച്ചയിൽ ഒരുദിവസം ഒഴിച്ചു കൊടുക്കുക ”

ഇങ്ങനെ ആഴ്ച്ചയിൽ പരിപാലിച്ചാൽ വലിയ കേടില്ലാതെ തരക്കേടില്ലാത്ത വിളവ് ലഭിക്കും.

ഷൈജു കേളന്തറ


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<