സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക

സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക

സെന്റ് ഫ്രാൻസിസ് അസ്സീസി

കത്തീഡ്രൽ – ലോക

വിസ്മയങ്ങളുടെ ഇടവക

കൊച്ചി : 1821 -ൽ പുരോഗമനത്തിന്റെ യാതൊരു സ്പർശനവും ഏൽക്കാത്ത പ്രദേശത്തായിരുന്നു നമ്മുടെ ഇടവകയായ “നടുവില പള്ളി അഥവാ പിച്ചക്കാരൻ പുണ്യാളന്റെ പള്ളി ” നിലകൊണ്ടിരുന്നത്. 1904 -ൽ വരാപ്പുഴ അതിരൂപത ആസ്ഥാനമന്ദിരം എറണാകുളത്തേക്ക് മാറ്റിയപ്പോൾ നമ്മുടെ ഇടവക ദേവാലയം പ്രോ – കത്തീഡ്രൽ ആവുകയും 1934 -ൽ അഭിവന്ദ്യ അട്ടിപ്പേറ്റി മെത്രാപ്പൊലീത്ത അതിരൂപതയുടെ സാരഥ്യം ഏറ്റെടുത്തതിനുശേഷം, 1936-ൽ നമ്മുടെ ഈ ദേവാലയം വരാപ്പുഴ രൂപതയുടെ കത്തീഡ്രലായി ഉയർത്തപ്പെടുകയും ചെയ്തു.

ദൈവത്തിൻറെ കരവേലയുടെ സാന്നിധ്യം ഈ പ്രപഞ്ചത്തിലൂടെ തൊട്ടറിഞ്‌ തന്റെ ജീവിതം ദൈവ മഹത്വത്തിനായി ഉരിഞ്ഞു വച്ച വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മാദ്ധ്യസ്ഥസഹായം നമ്മുടെ ഇടവകയിൽ കാലഘട്ടത്തിന്റെ മാറ്റത്തിന് അനുയോജ്യമായ പുരോഗമനത്തിന്റെ കാറ്റ് വീശാൻ കാരണമായി. അതിൻറെ ഫലമായി എറണാകുളത്തിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ഇടവക അതിർത്തിക്കുള്ളിലും പരിസരപ്രദേശങ്ങളിലും പടിപടിയായുള്ള പുരോഗമന ങ്ങളും വികസനങ്ങളും കണക്കിലെടുത്ത് എറണാകുളത്തിന് 1910-ൽ “പട്ടണം ” എന്ന പദവി ലഭിക്കുകയുണ്ടായി. ഇന്നിപ്പോൾ കാലത്തിന്റെ തികവിൽ മറ്റൊരു ഇടവകയ്ക്കും അവകാശപ്പെടാൻ സാധിക്കാത്തത്ര വൈവിധ്യങ്ങളാർന്ന ഇടവക പ്രവർത്തനങ്ങളുടെയും ആത്മീയ- ദൈവീക- വരദാനങ്ങളുടെയും സ്രോതസ്സായും നമ്മുടെ ഇടവക നിലകൊള്ളുന്നു.

ഇടവക അതിർത്തിയിൽ അനു ഗ്രഹദായകമായി നിലകൊള്ളുന്ന മറ്റു ക്രൈസ്തവ ദേവാലയങ്ങൾ, സീറോമലബാർ റീത്തിലേയും ലത്തീൻ റീത്തിലേയും അതി മെത്രാസ നമന്ദിരങ്ങൾ നമ്മുടെ ഇടവക അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്നുവെന്ന ചരിത്രനേട്ടം എടുത്തുപറയേണ്ട വസ്തുതയാണ്.

എറണാകുളം നഗരമധ്യത്തിൽ നാനാ ജാതിമതസ്ഥർ ഇവിടെ തിങ്ങി പാർക്കുന്നു. അത്രമേൽ ജനസാന്ദ്രമാണ് ഇടവക ഉൾപ്പെടുന്ന ഈ പ്രദേശം. കത്തോലിക്കരും അകത്തോലിക്കരും ഉൾപ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങൾ ഹിന്ദു -മുസ്ലിം മതാനുയായികളും അവയുടെ നിരവധി ഉപവിഭാഗങ്ങളും. ഇവരുടെയൊക്കെ പ്രതിഭിന്ന രൂപികളായ ആരാധനാലയങ്ങൾ, സന്യസ്ത ഭവനങ്ങൾ, ആശ്രമങ്ങൾ, നിരവധിയായ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങൾ, റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾ, പാർക്കുകൾ, സ്റ്റേഡിയം നീതിന്യായ ക്രമസമാധാന സ്ഥാപനങ്ങളും സംവിധാനങ്ങളും ജല -റോഡ് റെയിൽ മെട്രോ ഗതാഗതസൗകര്യങ്ങൾ, വിദ്യാഭ്യാസ ആതുരശുശ്രൂഷാ സ്ഥാപനങ്ങൾ എണ്ണിയാൽ തീരത്ത മറ്റു സൗകര്യങ്ങളും സംവിധാനങ്ങളും, അതി മെത്രാസനമന്ദിരങ്ങൾ കർദ്ദിനാൾ ഹൗസ്, കത്തീഡ്രൽ, ബസിലിക്ക എ എന്നീ സഭാത്മക സൗധങ്ങൾ ഒരുമിച്ചു വരുന്ന ഇടം ലോകത്ത് മറ്റൊരിടവകയിലും കാണില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. മേൽപ്പറഞ്ഞ ഭൗതിക സൗകര്യങ്ങളും സംവിധാനങ്ങളും എല്ലാം നിലവിൽ വന്നത് 1821 -ൽ സെൻറ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ഇടവക നിലവിൽ വന്നതിനു ശേഷമാണ്.

നമ്മുടെ ഇടവക അതിർത്തിയെ ദൈവപരിപാലനയിൽ മുന്നോട്ടു നയിക്കുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസി എന്ന കപ്പിത്താന്റെ “കപ്പൽ പള്ളി” ഇന്നും തലയെടുപ്പോടെ ഇരുന്നൂറാം ജൂബിലി വർഷത്തിന്റെ നിറവിലും ഉയർന്നുനിൽക്കുന്നു.


Related Articles

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.   കൊച്ചി : പൊറ്റക്കുഴി കാർഷിക സമിതി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കര നെല്ല് കൃഷി പദ്ധതിയുടെ ഔദ്യോഗികമായ ഉത്ഘാടനം

സഹിക്കാനും ക്ഷമിക്കാനും നമ്മെ ശക്തിപ്പെടുത്തുന്നു ക്രിസ്തുവിൻറെ പീഡാസഹനം:  ആർച്ച് ബിഷപ്പ്  ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

  കൊച്ചി: പലവിധ പ്രശ്നങ്ങളാൽ ജീവിതത്തിൻറെ താളം തെറ്റുമ്പോൾ എങ്ങനെ സഹിക്കണം എന്നും കഠിനമായ സഹനത്തിലൂടെ  കടന്നു പോകുമ്പോഴും ദൈവത്തിൽ  പ്രത്യാശ വെക്കേണ്ടത് എങ്ങനെയെന്നും ക്രിസ്തു കുരിശു

ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം .

ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം .   ഭൂമിയിൽ പിറക്കാൻ ഇരുന്ന ഒരു കുരുന്നു ജീവൻ ഇല്ലാതാക്കുമ്പോൾ ഭൂമിയോടുള്ള വെല്ലുവിളിയായിട്ടാണ് അത് മാറുക….. ഭൂമിയോടുള്ള ഈ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<