കത്തീഡ്രൽ ദേവാലയത്തിന്റെ വാസ്തുവിദ്യ: ഹൈപ്പർ ബോളിക് പാരാ ബ്ലോയ്ഡ് നിർമ്മിതി
കത്തീഡ്രൽ ദേവാലയത്തിന്റെ
വാസ്തുവിദ്യ:
ഹൈപ്പർ ബോളിക്
പാരാബ്ലോയ്ഡ് നിർമ്മിതി
കൊച്ചി : എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയം പണി കഴിപ്പിച്ചതിന്റെ റൂബി ജൂബിലി ഈവർഷം ആഘോഷമായി കൊണ്ടാടുകയാണ്.1977 ഒക്ടോബർ 4 മുതൽ 1981ഒക്ടോബർ 4 വരെ നാല് വർഷം നീണ്ടുനിന്ന നിർമ്മാണമായിരുന്നു കത്തീഡ്രൽ ദേവാലയത്തിന്റേത്. ഓസ്ട്രേലിയയിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ഓപ്പറ ഹോൾന്റെ സാങ്കേതിക തന്നെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ‘ഹൈപ്പർബോളിക്ക് പാരാബ്ലോയ്ഡ്’ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ദൈവാലയം 12,000 സ്ക്വയർ ഫീറ്റ്ലാണ് നിർമ്മിച്ചിരിക്കുന്നത്. അന്ന് ഏഷ്യയിൽ തന്നെ രണ്ട് സ്ഥലങ്ങളിൽ മാത്രമേ ഇത്തരമൊരു ഘടന നിലനിന്നിരുന്നുള്ളു എന്നത് എടുത്തു പറയേണ്ടതാണ്. ആയതിനാൽതന്നെ ഇങ്ങനെ ഒരു ദൈവാലയം നിർമ്മിക്കുന്നതിനു വളരെയേറെ പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. എന്നിരുന്നാൽ തന്നെ വളരെ അത്ഭുതകരമായി തന്നെ ഈ പുണ്യ ദൈവാലയത്തിന്റെ നിർമ്മിതി പൂർത്തീകരിക്കുവാൻ സാധിച്ചു.
മദ്രാസിലെ പേരുകേട്ട കമ്പനികൾ പോലും ഈ ഒരു ഘടനയിൽ ദേവാലയം നിലനിൽക്കില്ല എന്ന് തീർത്തു പറഞ്ഞുവെങ്കിലും, പ്രോജക്റ്റിന്റെ സ്ട്രക്ചറൽ ഡിസൈനറായ അലക്സ് ജേക്കബ് ഏറ്റവും ലളിതമായ രീതിയിൽ ഒരു മീറ്റർ നീളത്തിനുള്ളിൽ 10cm വിതം ഇരുവശങ്ങളിലായി താഴേക്കും മുകളിലേക്കും ചരിച്ചു കൊണ്ടുള്ള ഒരു ഡിസൈൻ മുന്നോട്ടു വയ്ക്കുകയുണ്ടായി. അങ്ങനെയാണ് പി. പി. ജോർജ് എന്ന കോൺട്രാക്ടർ ഈ ഒരു പ്രൊജക്റ്റ് ഏറ്റുവാങ്ങി നിർമ്മിക്കുന്നത്.
നിർമ്മാണത്തിലുടനീളം പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണം തെളിഞ്ഞു കാണാമായിരുന്നു. നിർമ്മാണ സമയത്തെ ദിവ്യബലിക്കു വന്നിരുന്നവരുടെ മേലെ വരാമായിരുന്ന വലിയ അപകടങ്ങളിൽ നിന്നും പലവുരു അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടു പോന്നിരുന്നത് ഇന്നും ഇടവകജനം ഓർക്കുന്നുണ്ട്.
ഈ ഒരു ദൈവാലയത്തിന്റെ വാസ്തുവിധ്യ ഇന്ന് architectural വിദ്യാർത്ഥികൾക്ക് പഠന വിധേയമായിരിക്കുകയാണ് എന്നത് നമുക്കേറെ അഭിമാനിക്കാവുന്ന കാര്യമാണ്!