സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത് കൊണ്ട് എന്ത് കാര്യം ?

സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത്

കൊണ്ട് എന്ത് കാര്യം ?

 

നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങൾ നടന്നുവെന്ന് അറിവ് കിട്ടിയാൽ പോലീസ് സ്വമേധയാ നടപടി ആരംഭിക്കണം; അതാണ് നമ്മുടെ നാട്ടിലെ നിയമം. കാരണം പൗരന് സംരക്ഷണം നൽകാനുള്ള ബാധ്യത ഭരണകൂടത്തിനാണ്. സ്ത്രീധന പീഡനങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇതിൻറെ പരിധിയിൽ വരുന്നവയാണ്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളിൽ ആദ്യം പരാതി നൽകേണ്ടത് പോലീസിലാണ്. പ്രാദേശിക സ്റ്റേഷനിൽനിന്ന് നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ജില്ലാ/ റൂറൽ മേധാവികൾക്ക് നൽകണം. അതോടൊപ്പം മജിസ്ട്രേറ്റ് കോടതിയിൽ പ്രൈവറ്റ് അന്യായമായി നേരിട്ടും ഹർജി നൽകാം. ഒരുപക്ഷേ, പോലീസ് നിയമനടപടികൾ വേണ്ട എന്ന് ആഗ്രഹിക്കുന്നവർക്ക് അനുനയ സാധ്യതകൾ കൂടി മുന്നിൽകണ്ട്, വനിതാ കമ്മീഷനിൽ പരാതി നൽകി കാത്തിരിക്കാം.

കേരള വനിതാ കമ്മീഷൻ നിയമം

1990 ൽ മന്ത്രി കെ.ആർ ഗൗരിയമ്മയുടെ നേതൃത്വത്തിൽ, അവതരിപ്പിക്കപ്പെട്ട വനിതാ കമ്മീഷൻ ബിൽ അഞ്ചു വർഷം കാത്തിരുന്ന ശേഷം 15.9.1995 ലാണ് നിയമമായത്. എ കെ ആൻറണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദ്യത്തെ വനിതാ കമ്മീഷൻ അധ്യക്ഷയായി സുഗതകുമാരി (14.3.1996) ടീച്ചർ നിയമിതയായത്.

എന്താണ് അധികാരം

കേരള വനിതാ കമ്മീഷൻ നിയമത്തിലെ വകുപ്പ് 15 ലാണ് കമ്മീഷൻറെ അധികാരങ്ങളെ പറ്റി പറയുന്നത്. സാക്ഷികളെ സമൻസയച്ചു വിളിച്ചു വരുത്തുന്നതിന്, രേഖകൾ വിളിച്ചു വരുത്തുന്നതിന്, തെളിവ് സ്വീകരിക്കുന്നതിന് മുതലായ കാര്യങ്ങൾക്ക് സിവിൽ കോടതിയുടെ അധികാരം ഉണ്ട്. കമ്മീഷൻ നടപടിക്രമങ്ങൾ ഇന്ത്യൻ പീനൽ കോഡിലെ 193, 238 എന്നീ വകുപ്പുകളുടെയും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 195 ന്റെയും പരിധിയിൽ വരുന്ന കോടതിനടപടിക്രമങ്ങൾ ആയി പരിഗണിക്കും.

എന്താണ് ചുമതലകൾ

സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ സർക്കാരിന് ആവശ്യമായ ശുപാർശകൾ നൽകുക, അന്വേഷണം നടത്തി തിരുത്തൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ സർക്കാരിന് റിപ്പോർട്ട് നൽകുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിലെ അപാകതകൾ, അതിനാവശ്യമായ തിരുത്തൽ നടപടികൾ, ജയിലുകൾ ഉൾപ്പെടെയുള്ള സ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുക, സ്ത്രീകൾക്ക് ആവശ്യമായ പൊതുവായ ക്ഷേമ പദ്ധതികൾ നിർദ്ദേശിക്കുക, തുടങ്ങി സ്ത്രീകളെ ബാധിക്കുന്ന സമസ്ത വിഷയങ്ങളിലും, വിവേചനവും അന്യായങ്ങളും ഒഴിവാക്കാൻ ആവശ്യമായ ഇടപെടലുകൾ പ്രത്യേകം (വകുപ്പ്12) നിയമിക്കപ്പെട്ടിട്ടുള്ള ഡയറക്ടർമുഖേനയുളള അന്വേഷണത്തിലൂടെയും അല്ലാതെയും നടത്താം. വിപുലമായ ചുമതലകളാണ് കമ്മീഷന് നൽകിയിട്ടുള്ളത് എന്നതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട വിവിധ റിപ്പോർട്ടുകളും, നിയമഭേദഗതികൾ, നിയമം ഫലപ്രദമായി നടപ്പിലാക്കാനുള്ള നടപടികൾ ഉൾപ്പെടെയുള്ള ശുപാർശകളും സർക്കാരിന് നൽകാം.
#kerala_womens_commission

Adv.Sherry j Thomas

sherryjthomas@gmail.com


Related Articles

കെഎൽസിഎ കലൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

കെഎൽസിഎ കലൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു   കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കെഎൽസിഎ കലൂർ മേഖല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനും പുരസ്കാര വിതരണവും അതിരൂപത

നവദർശൻ ലോക്ക്ഡൗൺ ക്വിസ് മത്സരത്തിൽ ആയിരത്തോളം കുട്ടികൾ !*

നവദർശൻ ലോക്ക്ഡൗൺ ക്വിസ് മത്സരത്തിൽ ആയിരത്തോളം കുട്ടികൾ !     കൊച്ചി :  വരാപ്പുഴ അതിരൂപത നവദർശന്റെ നേതൃത്വത്തിൽ ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളുടെ സമയം  ക്രിയാത്മകമാക്കുവാൻ

2021 മെയ് 7 -ആം തീയതി ഉപവാസ പ്രാർത്ഥനാദിനം :

2021 മെയ് 7 -ആം തീയതി ഉപവാസ പ്രാർത്ഥനാദിനം : ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : കോവിഡ് 19 മഹാവ്യാധി നമ്മുടെ രാജ്യത്തു കൊടുങ്കാറ്റുപോലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<