“സ്നേഹത്തിന്‍റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം
“സ്നേഹത്തിന്‍റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം
1. ഒരു കുടുംബ നവീകരണപദ്ധതി
പാപ്പാ ഫ്രാൻസിസ് പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ വർഷത്തിലെ (2020 ഡിസംബർ 8-മുതൽ – 2021 ഡിസംബർ 8-വരെ) സിദ്ധന്‍റെ തിരുനാളിലാണ് കുടുംബവർഷത്തിന് ആരംഭം കുറിക്കുന്നത്. 2020 ഡിസംബർ 27-ന്‍റെ ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ഫ്രാൻസിസ് പ്രഖ്യാപിച്ചതു പ്രകാരമാണ് കുടുംബവർഷത്തിന് ആരംഭം കുറിക്കുന്നത്. 2016-ൽ നടന്ന കുടുംബങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡു സമ്മേളനത്തിനുശേഷം പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക പ്രബോധനം “സ്നേഹത്തിന്‍റെ ആനന്ദ”ത്തെ ആധാരമാക്കിയാണ് (Amoris Laetitia) കുടുംബങ്ങളുടെ നവീകരണം ലക്ഷ്യമിടുന്ന ഈ കുടുംബവർഷം ദേശീയ പ്രാദേശിക സഭകളിൽ ആചരിക്കപ്പെടുവാൻ പോകുന്നത്.
2. മെത്രാന്‍മാരുടെ സിനഡുസമ്മേളനത്തിലെ
കുടുംബ നവീകരണചിന്തകൾ
2021 മാർച്ച് 19-ന് ആരംഭിക്കുന്ന കുടുംബവർഷം 2022 ജൂൺ 23-മുതൽ 27-വരെ റോമിൽ സംഗമിക്കുന്ന 10-ാമത് രാജ്യാന്തര കുടുംബ സംഗമത്തിന്‍റെ സമാപനദിനംവരെ നീണ്ടുനില്ക്കും. മെത്രാന്മാരുടെ സിനഡു സമ്മേളനത്തിനുശേഷം പാപ്പാ ഫ്രാൻസിസ് കുടുംബങ്ങൾക്കായി പ്രബോധിപ്പിച്ച പ്രമാണരേഖ, “സ്നേഹത്തിന്‍റെ ആനന്ദ”ത്തിലെ നവീകരണപദ്ധതി ക്രിസ്തീയ കുടുംബങ്ങളിൽ ചൂഴ്ന്നിറങ്ങണം എന്ന ആഗ്രഹത്തോടെയാണ് ഈ കുടുംബവർഷം ആഗോളസഭയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മെത്രാന്മാരുടെ സിനഡു സമ്മേളത്തിൽ ഉരുത്തിരിഞ്ഞ കുടുംബങ്ങളുടെ നവീകരണപദ്ധതി ഉൾക്കൊള്ളുന്ന അപ്പസ്തോലിക പ്രബോധനം, “സ്നേഹത്തിന്‍റെ ആനന്ദം” അതിന്‍റെ 5-ാം വാർഷികം ആചരിക്കുന്നതും മാർച്ച് 19-നു തന്നെയാണ്.
3. മുൻപാപ്പാ ബെനഡിക്ടിന്‍റെ
നാമഹേതുകത്തിരുനാൾ
ഈ മാർച്ച് 19-ന്‍റെ മറ്റൊരു സവിശേഷത പാപ്പാ ഫ്രാൻസിസ് തന്‍റെ സ്ഥാനാരോഹണത്തിന്‍റെ 8-ാം വാർഷികം അനുസ്മരിക്കുന്നതാണ്. സ്ഥാനത്യാഗിയായ മുൻപാപ്പാ ബെനഡിക്ട് 16-ാമൻ, ജോസഫ് റാത്സിങ്കർ തന്‍റെ നാമഹേതുക തിരുനാൾ ആചരിക്കുന്ന ദിനംകൂടിയാണിത്.
4. കുടുംബവർഷത്തെ സംബന്ധിച്ച വിവരങ്ങൾക്ക്…
കുടുംബം, അൽമായർ, ജീവൻ എന്നിവയുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘമാണ് “സ്നേഹത്തിന്‍റെ ആനന്ദം” സഭാപ്രബോധനത്തെ ആധാരമാക്കിയുള്ള കുടുംബ വർഷത്തിന് നേതൃത്വം നല്കുന്നത്.
Related Articles
യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക.
യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക. വത്തിക്കാന്‍ : രൂപതകളിൽ നടക്കുന്ന ആഗോള യുവജന ദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. 2021 ലെ രൂപതാ
ക്രിസ്തീയ ഗാനാലാപനത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കെസ്റ്റർ
ക്രിസ്തീയ ഗാനാലാപനത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കെസ്റ്റർ വത്തിക്കാൻ : കെസ്റ്റർ ആലപിച്ച ശ്രദ്ധേയമായ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി 1. പ്രിയ ഗായകൻ ആയിരക്കണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ
ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു
ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു കുടുംബങ്ങളുടെ പ്രേഷിതനും വൈദികരുടെ മിത്രവും…. റിയോ ദി ജനായിയോ അതിരൂപതയുടെ മെത്രാപ്പോലീത്ത.. 1. ജീവിതസായാഹ്നത്തിലെ യാത്രാമൊഴി വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍