സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ  വേട്ടക്കാരാകാതിരിക്കുക

സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ  വേട്ടക്കാരാകാതിരിക്കുക

വത്തിക്കാൻ : ലൗദാത്തോ സി 2021 പ്രവർത്തന വേദിയുടെ ഉൽഘാടനം നടത്തിക്കൊണ്ട് പാപ്പാ നൽകിയ  സന്ദേശം.

ലൗദാത്തോ സീയുടെ 7 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിക്കായുള്ള പ്രവർത്തനവേദിക്കു പാപ്പാ ആരംഭം  കുറിച്ചു.  ലൗ ദാത്തോ സീ എന്ന ചാക്രീക ലേഖനം വഴി 2015ൽ സന്മനസ്സുള്ള സകലരെയും നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിരക്ഷണത്തിനായി താൻ ക്ഷണിച്ചിരുന്നു എന്നും നമ്മുടെ കൊള്ളയടി മനോഭാവവും ഭൂമിയുടെയും വിഭവങ്ങളുടെയും യജമാനൻമാരെന്നും ഭാവിച്ച് കൊണ്ട് ദൈവം തന്ന നന്മകളെ ഉത്തരവാദിത്വമില്ലാതെ ഉപയോഗിച്ച് നമുക്ക് ആതിഥേയത്വം നൽകുന്ന ഭൂമിയെ കാലങ്ങളായി നാം വിഷമിപ്പിക്കുന്നു എന്നും പറഞ്ഞുകൊണ്ടാരംഭിക്കുന്ന വീഡിയോ സന്ദേശത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം നാടകീയമായ പരിസ്ഥിതി പ്രതിസന്ധിയാണ് മനുഷ്യൻ ജീവിക്കുന്ന ഭൂമിയും, വായുവും, വെള്ളവും പരിസ്ഥിതിയിലുമെന്ന് പാപ്പാ വിശദീകരിച്ചു. കൂടാതെ ഇന്നത്തെ മഹാമാരി കൂടുതൽ ശക്തിയോടെ പ്രകൃതിയുടേയും ദരിദ്രരുടേയും നിലവിളി വെളിച്ചത്തു കൊണ്ടുവരികയും എല്ലാം തമ്മിലുള്ള പരസ്പര ബന്ധവും പരസ്പരാ ആശ്രയത്വവും നമ്മുടെ ആരോഗ്യവും നമ്മൾ ജീവിക്കുന്ന പരിതസ്ഥിതിയുടെ ആരോഗ്യവും തമ്മിലുള്ള ബന്ധവും വെളിപ്പെടുത്തുന്നു എന്നും പാപ്പാ തന്റെ സന്ദേശത്തിന്റെ ആമുഖത്തിൽ പറഞ്ഞു.  പാരിസ്ഥിതിക പ്രശ്നങ്ങൾ മാത്രമല്ല, ദരിദ്രരുടെ നിലവിളി കേൾക്കുന്ന പുതിയൊരു സമൂഹത്തിന് പുളിമാവാകുന്ന ഒരു സമഗ്ര മാനുഷീക പരിസ്ഥിതി ശാസ്ത്രത്തിന്റെ ആവശ്യകതയാണ് പാപ്പാ എടുത്തു പറഞ്ഞത്.

ഭാവി തലമുറയുടെ നേരെയുള്ള നമ്മുടെ വലിയ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിച്ച പാപ്പാ ഭൂ മാതാവിന്റെ പരിരക്ഷണത്തിനായുള്ള തന്റെ ആഹ്വാനം വീണ്ടും ആവർത്തിച്ചു. സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ വേട്ടക്കാരാകാതെ ഒരു നല്ല ഭാവി സകലർക്കുമായി ഒരുക്കാനുള്ള ഉത്തരവാദിത്തത്തെയും അവസരത്തെയും കുറിച്ച് ഓർമ്മിപ്പിച്ചു. ദൈവത്തിൽ നിന്ന് നമുക്ക് ലഭിച്ച തോട്ടത്തെ നമ്മുടെ മക്കൾക്ക് മരുഭൂമിയാക്കി നൽകാതിരിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.


Related Articles

ആഫ്രിക്കയുടെ പ്രഥമ കർദ്ദിനാൾ കാലംചെയ്തു : പാപ്പാ അനുശോചിച്ചു

ആഫ്രിക്കയുടെ പ്രഥമ കർദ്ദിനാൾ കാലംചെയ്തു : പാപ്പാ അനുശോചിച്ചു മദ്ധ്യാഫ്രിക്കൻ രാജ്യമായ ക്യാമറൂണിലെ ഡൗള അതിരൂപതയുടെ മുൻ-അദ്ധ്യക്ഷൻ, കർദ്ദിനാൾ ക്രിസ്റ്റ്യൻ ട്യൂമി.   വത്തിക്കാൻ : കർദ്ദിനാൾ 

ഭൂമിയെ രക്ഷിച്ചാല്‍ സന്തോഷമായി ജീവിക്കാം!

“ഭൂമിയെ രക്ഷിക്കാനും സന്തോഷമായി ജീവിക്കാനും” – പാപ്പാ ഫ്രാന്‍സിസിന്‍റെ ഹരിതാക്ഷരങ്ങള്‍ – ദിയാന്‍ സോള്‍ദാത്തിയുടെ ഗ്രന്ഥത്തിന് പാപ്പാ കുറിച്ച ആമുഖത്തിലെ ചിന്തകള്‍ : – ഫാദര്‍ വില്യം

സ്വയമറിയുക ദൈവാശ്രയബോധം പുലർത്തുക : ഫ്രാൻസീസ് പാപ്പാ

സ്വയമറിയുക ദൈവാശ്രയബോധം പുലർത്തുക : ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ : വ്യാഴാഴ്‌ച (11/08/22) കണ്ണിചേർത്ത ഫ്രാൻസീസ് പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്. ദരിദ്രനെന്നും സ്വയംപര്യാപ്തനല്ലെന്നും തിരിച്ചറിയുന്നവൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<