ഇന്ന് പാപ്പ എമിരറ്റസ്  ബെനഡിക്ട് പതിനാറാമന്റെ 93- )o ജന്മദിനം.

by admin | April 16, 2020 10:40 am

വത്തിക്കാൻ : ജനനം: 16ഏപ്രിൽ 1927 ജർമനിയിലെ ബയേൺ  സംസ്ഥാനത്തിലെ ഇൻ നദിക്ക് സമീപമുള്ള  മാർക്ട്ടൽ എന്ന സ്ഥലത്ത്.
 ജോസഫ് രാറ്റ്സിംഗർ എന്നാണ് യദാർത്ഥ നാമം. മാതാപിതാക്കൾ:  ജോസഫ് രാറ്റ്‌സിംഗറും മറിയയും . 
1939 -ൽ സെമിനാരിയിൽ ചേർന്നു. 1941ൽ ഹിറ്റ്ലർ യൂത്തിൽ  ചേരാൻ നിർബന്ധിതനായി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സെമിനാരിയിൽ പഠനം തുടർന്നു.29 ജൂൺ 1951 അദ്ദേഹം  പൗരോഹിത്യം സ്വീകരിച്ചു. 1953 ൽ മൂണിക്ക്‌ സർവകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി . വിവിധ സർവകലാശാലകളിൽ പഠിപ്പിച്ചു. രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പങ്കാളിയായി. 1977 ൽ മ്യൂണിക് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി.
1981 ൽ വിശ്വാസത്തിരുസംഘത്തിന്റെ തലവൻ ആയി ഭാഗ്യസ്മരണാർഹനായ ജോൺപോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ നിയമിച്ചു.
 ഭാഗ്യസ്മരണാർഹനായ ജോൺപോൾ രണ്ടാമൻ പാപ്പയുടെ മരണശേഷം 19 ഏപ്രിൽ 2005 നടന്ന കോൺക്ലേവിൽ അദ്ദേഹത്തെ  265- മത് പാപ്പ ആയി തെരഞ്ഞെടുത്തു. ബെനഡിക്ട് പതിനാറാമൻ എന്ന സ്ഥാനിക നാമം ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഏപ്രിൽ 2005 മുതൽ മുതൽ 28 ഫെബ്രുവരി 2013 വരെ കത്തോലിക്കാസഭയെ അദ്ദേഹം നയിച്ചു.
യേശുക്രിസ്തുവിൻറെ വ്യക്തിത്വത്തെയും സന്ദേശത്തെയും കുറിച്ചുള്ള  അദ്ദേഹത്തിന്റെ പുസ്തക ത്രയം  ” നസ്രത്തിലെ  യേശു ” ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അനാരോഗ്യം മൂലം പാപ്പ സ്ഥാനത്തു നിന്ന് സ്വയം പിൻവാങ്ങിയത് ലോകശ്രദ്ധ ആകർഷിച്ചു.  
വത്തിക്കാനിലെ Mater Ecclesiae ആശ്രമത്തിൽ അദ്ദേഹം തന്റെ വിശ്രമജീവിതം നയിക്കുന്നു.
കടപ്പാട്: എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക.

Share this:

Source URL: https://keralavani.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%8e%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%ac%e0%b5%86/