കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ

by admin | July 21, 2022 7:10 am

കാനഡയിലേക്കുള്ള

അപ്പസ്തോലികയത്ര

ഒരു പശ്ചാത്താപതീർത്ഥാടനം:

ഫ്രാൻസിസ് പാപ്പാ.

വത്തിക്കാന്‍ : ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ ഒരു തീർത്ഥാടനം എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്.

തന്റെ കാനഡാ സന്ദർശനത്തിൽ, തദ്ദേശീയരായ ആളുകളെ കാണാൻ ക്രിസ്തുവിന്റെ നാമത്തിൽ ആണ് താൻ പോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. അവിടെയുള്ള തദ്ദേശീയർ അനുഭവിക്കേണ്ടിവന്ന തിന്മകൾക്കും വേദനകൾക്കും പരിഹാരമായും, ആ ജനതതിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള മാർഗ്ഗവുമായുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്തോലിക യാത്രയെ കാണുന്നത്. എളിമയോടെ, ക്ഷമ ചോദിക്കുവാൻ മടിയില്ലാതെയാണ്, പത്രോസിന്റെ പിൻഗാമിയായ പാപ്പാ, യേശുവിന്റെ നാമത്തിൽ, കാനഡയിലെ പാരമ്പരാഗതജനവിഭാഗങ്ങളെ കാണുവാനെത്തുന്നത്.

Share this:

Source URL: https://keralavani.com/%e0%b4%95%e0%b4%be%e0%b4%a8%e0%b4%a1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b8%e0%b5%8d%e0%b4%a4/