പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു മുന്നേറുക:ഫ്രാൻസീസ് പാപ്പാ

പരസ്പരം തുണച്ചും
സഹായിച്ചും ഒത്തൊരുമിച്ചു
മുന്നേറുക : ഫ്രാൻസീസ്
പാപ്പാ.
വത്തിക്കാൻ : കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ കിഴക്കെ ആഫ്രിക്കൻ കത്തോലിക്കാ സർവ്വകലാശാലയിൽ ചൊവ്വാഴ്ച (19/07/22) ആരംഭിച്ച അഖിലാഫ്രിക്കൻ രണ്ടാം കത്തോലിക്കാ സമ്മേളനത്തിന് അന്നു നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ഇരുപത്തിരണ്ടാം തീയതി വെള്ളിയാഴ്ച (22/07/22) വരെ നീളുന്ന ഈ ചതുർദിന സമ്മേളനത്തിലുള്ള തൻറെ സംതൃപ്തി രേഖപ്പെടുത്തിയ പാപ്പാ, വെല്ലുവിളി നിറഞ്ഞ ആവശ്യങ്ങൾ ഉറപ്പോടെ നിറവേറ്റാൻ മാത്രമല്ല, പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു വളർന്നും മുന്നേറണമെന്നും,
വിജ്ഞാന ദൈവശാസ്ത്രം ദരിദ്രർക്ക് കാരുണ്യത്തിൻറെ സുവാർത്തയായിരിക്കട്ടെയെന്നും ജീവിതത്തിനും സമാധാനത്തിനും പ്രത്യാശയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങളെയും സമൂഹങ്ങളെയും പോഷിപ്പിക്കട്ടെയെന്നും ആശംസിക്കുകയും, സഭയ്ക്കാവശ്യമായ പ്രേഷിത, പാരിസ്ഥിതിക, പരിവർത്തന, സമാധാന, അനുരഞ്ജന സരണികൾ ഈ സമ്മേളനത്തിൽ നിന്ന് ഉയർന്നുവരട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
.
.