കുഞ്ഞുങ്ങളോട് നന്നായി പെരുമാറുക, അവരുടെ മാനവാന്തസ്സ് മാനിക്കുക!

by admin | November 22, 2021 5:32 am

കുഞ്ഞുങ്ങളോട്

നന്നായിപെരുമാറുക,

അവരുടെ

മാനവാന്തസ്സ്മാനിക്കുക!

 

വത്തിക്കാൻ: കുഞ്ഞുങ്ങളുമായി നാം ബന്ധം പുലർത്തുന്ന രീതിയും അവരുടെ അവകാശങ്ങളെ നാം എത്രമാത്രം ആദരിക്കുന്നു എന്നതും നാം എങ്ങനെയുള്ളവരാണെന്നു വെളിപ്പെടുത്തുന്നുവെന്ന്  പാപ്പാ.

അനുവർഷം നവമ്പർ 20-ന് ഐക്യരാഷ്ട്രസഭ ലോക ശിശുദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫ്രാൻസീസ് പാപ്പാ, “ലോകശിശുദിനം” (#WorldChildrensDay) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (20/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് തൻറെ ഈ ബോധ്യം ആവർത്തിച്ചിരിക്കുന്നത്.

പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“കുട്ടികളുമായി നാം ബന്ധം പുലർത്തു രീതി, അവരുടെ സഹജമായ മാനവാന്തസ്സിനെയും അവരുടെ മൗലികാവകാശങ്ങളെയും നാം എത്രമാത്രം ആദരിക്കുന്നു എന്നിവ, നാം ഏതുതരം മുതിർന്നവരാണെന്നും, നാം എന്തായിത്തീരാനും എപ്രകാരമുള്ളൊരു സമൂഹം പണിതുയർത്താനും ആണ് ആഗ്രഹിക്കുന്നതെന്നും വെളിപ്പെടുത്തുന്നു”.

ബാലവേലയെ അധികരിച്ച് വത്തിക്കാനിൽ വെള്ളിയാഴ്ച (19/11/21) സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് അന്ന് അനുവദിച്ച കൂടിക്കാഴ്ചാ വേളയിൽ പാപ്പാ അവരോടു നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്.

പാപ്പാ യുവതയോട്

“ക്രിസ്തു പൗലോസിനു നല്കിയ ക്ഷണം, ഇന്ന്, യുവാക്കളായ നിങ്ങൾക്ക് ഒരോരുത്തർക്കുമുള്ളതാണ്: എഴുന്നേൽക്കൂ! “സ്വയം പഴിച്ചുകൊണ്ട്” നിലത്തു കിടന്നിട്ട് കാര്യമില്ല. നിങ്ങളെ കാത്തിരിക്കുന്ന ഒരു ദൗത്യമുണ്ട്! യേശു നിങ്ങളിൽ പൂർത്തിയാക്കാൻ ആരംഭിച്ച കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ നിങ്ങൾക്കും സാധിക്കും.”

ഇക്കൊല്ലം മുതൽ, ക്രിസ്തുരാജൻറെ തിരുന്നാൾ ദിനത്തിൽ കത്തോലിക്കാസഭ, രൂപതാതലത്തിൽ, യുവജനദിനം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പാപ്പാ യുവജനത്തിനായി ഈ ട്വിറ്റർ സന്ദേശം കണ്ണി ചേർത്തത്. ഇക്കൊല്ലം രൂപതാതല യുവജനദിനാചരണം ഈ ഞായറാഴ്‌ച, അതായത്, നവമ്പർ 21-നാണ്. രൂപതാതലത്തിലുള്ള യുവജനദിനാചരണം ഇതുവരെ ഓശന ഞായറാഴ്‌ച ആയിരുന്നു.

 

Share this:

Source URL: https://keralavani.com/%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%86/