പാപ്പാ: അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ്
2021ൽ വത്തിക്കാനിൽ സ്ഥാപിക്കപ്പെട്ട ക്രിസ്തുമസ് മരം
പാപ്പാ:
അനുകമ്പയുടെയും
ആർദ്രതയുടെയും
തിരുനാളാണ് ക്രിസ്തുമസ്
വത്തിക്കാ൯: 2021 നവംബർ 22-ആം തിയതി തിങ്കളാഴ്ച്ച വത്തിക്കാനിൽ വിശുദ്ധ ക്ലമന്റീനാ ഹാളിൽ വച്ച് പാപ്പാ ക്രിസ്തുമസ് മത്സരാർത്ഥികളുമായും സംഘാടകരുമായും കൂടിക്കാഴ്ച്ച നടത്തി.
ക്രിസ്തുമസ് മത്സരത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്റെ അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ്പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ക്രിസ്തുമസിന്റെയും അതിന്റെ മൂല്യത്തേയും ഉൾക്കൊണ്ട് പുതിയ ഗാനങ്ങൾ സൃഷ്ടിക്കാൻ യുവജനങ്ങളെ ക്ഷണിക്കുകയും അങ്ങനെ അവർക്ക് ശബ്ദം നൽകുന്ന ഒരു വേദിയായി ഈ മത്സരം നിർദ്ദേശിച്ചതിന് Gravissimum Educationis എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനും, ഡോൺ ബോസ്ക്കോ വാൽദോക്കോ മിഷനും പാപ്പാ തന്റെനന്ദി അർപ്പിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്ത എല്ലാ യുവജനങ്ങൾക്കും അവരോടൊപ്പം വന്ന കായിക താരങ്ങൾക്കും, അവരുടെ സംഘത്തിനും, ഗായകർക്കും പാപ്പാ നന്ദി അറിയിച്ചു.
എല്ലാവർഷവും ക്രിസ്തുമസിന്റെയും അതിന്റെ രഹസ്യത്തെയും നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന ആഗമനകാലത്തിന്റെ കവാടത്തിൽ അവരെ കണ്ടുമുട്ടിയതിൽ തനിക്കുള്ള സന്തോഷം പാപ്പാ പ്രകടിപ്പിച്ചു. മഹാമാരിയുടെ അനന്തരഫലങ്ങളാൽ ഈ വർഷവും ക്രിസ്മസ്സിന്റെ പ്രഭയ്ക്ക് മങ്ങലേൽക്കുകയും നമ്മുടെ ഈ കാലഘട്ടത്തെ വിഷമിപ്പിക്കുകയും ചെയ്യുന്നുവെങ്കിലും നാം വിളിക്കപ്പെട്ടിരിക്കുന്നത് സ്വയം ചോദ്യം ചെയ്യാനും പ്രത്യാശ നഷ്ടപ്പെടാതിരിക്കാനുമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.