കർണാടക സംഗീതത്തിൽ അരങ്ങേറ്റം നടത്തി ഫിലിപ്പ് തൈപ്പറമ്പിൽ അച്ചൻ

by admin | June 1, 2023 7:40 am

കർണാടക സംഗീതത്തിൽ അരങ്ങേറ്റം നടത്തി ഫിലിപ്പ്

തൈപ്പറമ്പിൽ അച്ചൻ.

കൊച്ചി :  ഭാഗ്യതാ ലക്ഷ്മി ബാരമ്മ. അൻപത്തിയഞ്ചാം വയസ്സിൽ കർണാടക സംഗീതത്തിൽ അരങ്ങേ റ്റം കുറിച്ച് മധ്യമാവതി രാഗ ത്തിൽ ഫാ.ഫിലിപ് തൈപറമ്പിൽ പാടുകയാണ്. മുടിക്കൽ തിരുഹൃദയ നിത്യാരാധാന ദേവാലയത്തിലെ തിരു നാളിനോട് അനുബന്ധിച്ചാ യിരുന്നു ഈ പള്ളിയിലെ വികാരി കൂടിയായ വൈദികന്റെ സംഗീത അരങ്ങേറ്റം. 15-ാം വയസ്സിൽ തുടങ്ങിയതാണ് സംഗീത പഠനം. സംഗീത സംവിധായകൻ ജോബിന്റെ കീഴിൽ 6 വർഷം അഭ്യസിച്ചു. പിന്നീട് സ്വയം പഠനവും വൈദിക ജീവിതവുമായി മുന്നോട്ടു പോകുകയായിരുന്നു. 2018 മുതൽ വൈക്കം അനിൽകുമാറിന്റെ ശിക്ഷണത്തിൽ പഠനം പുനരാരംഭിച്ചു. രണ്ടു മണിക്കൂറെങ്കിലും കച്ചേരി നടത്താൻ കഴിയുന്ന ആത്മവിശ്വാസം ലഭിച്ചതോടെയാണ് അരങ്ങേറ്റം നടത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 80 രാഗങ്ങൾ ഹൃദിസ്ഥമാണ് ഇപ്പോൾ. വായ്പാട്ടിനൊപ്പം ഫ്ലൂട്ട്, വയലിൻ, ഹർമോണിയം, ഓർഗൻ എന്നീ സംഗീത ഉപകരണങ്ങളിലും അറിവുണ്ട്.

വൈക്കം ഗോപാലകൃ ഷ്ണൻ നമ്പൂതിരി മൃദംഗവും വൈക്കം പവിത്രൻ വയലിനും പ്രകാശ് പാലമറ്റം ഘടവും വായിച്ചു. ശിഷ്യന് ആത്മവിശ്വാസം പകർന്നു ഗുരു വൈക്കം അനിൽകുമാർ മുഴുവൻ സമയവും വേദി യിൽ ഉണ്ടായിരുന്നു

Share this:

Source URL: https://keralavani.com/%e0%b4%95%e0%b5%bc%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%85%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%87/