ഡിഡാക്കെ 2023 അതിരൂപത മതാധ്യാപകസംഗമം

ഡിഡാക്കെ  2023: 

അതിരൂപതമതാധ്യാപകസംഗമം.

കൊച്ചി. വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2023 മെയ് 28 രാവിലെ 9 മണി മുതൽ 4 മണി വരെ എറണാകുളം പാപ്പാളി ഹാളിൽ സംഘടിപ്പിച്ചു.
. രാവിലെ 10 മണിക്ക് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഡിഡാക്കെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ സ്വാഗതവും സെക്രട്ടറി എൻ.വി. ജോസ് നടുവിലവീട്ടിൽ നന്ദിയും പറയും.

മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകർക്ക് അഭിവന്ദ്യപിതാവ്
ഉപഹാരം നൽകി ആദരിക്കും.അതിരൂപത മതബോധന ഡയറക്ടറി ഗുരുനാഥൻ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു.  വിവിധമത്സരങ്ങളിൽ അതിരൂപതതലത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്തു. തുടർന്ന് തോട്ടുവ നവജീവൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. വിബിൻ ചൂതംപറമ്പിൽ നയിക്കുന്ന ധ്യാനം ആരംഭിച്ചു . ഉച്ചകഴിഞ്ഞ് 2.30 ന് ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ  ഓറിയന്റേഷൻ ക്ലാസ്   നയിച്ചു.  തുടർന്ന് അടുത്ത അധ്യയന വർഷത്തെ കർമപദ്ധതികളെ
ക്കുറിച്ചുള്ള വിശദീകരണവും ചർച്ചകളും നടക്കും.
വൈകിട്ട് 4 മണിക്ക് മതാധ്യാപകസംഗമം അവസാനിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *