വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാളിന് തുടക്കമായി
വല്ലാർപാടം ബസിലിക്കയിൽ
പരിശുദ്ധാരൂപിയുടെ
തിരുനാളിന് തുടക്കമായി
കൊച്ചി: ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാൾ ആരംഭിച്ചു. ഇന്നലെ (23.05.23)വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവാണ് കൊടി ആശീർവദിച്ച് ഉയർത്തിയത് . തുടർന്നുള്ള ദിവ്യബലിയിൽ കളത്തിപ്പറമ്പിൽ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു.. ഫാ. ഡയസ് വലിയമരത്തിങ്കൽ വചനപ്രഘോഷണം നടത്തി . പോർച്ചുഗീസ് മിഷനറിമാരാൽ A D1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.
ആറു നാൾ നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങൾ 28ന് ഞായറാഴ്ച്ച സമാപിക്കും. തിരുനാൾ ദിനങ്ങളിലെ തിരുക്കർമ്മങ്ങളിൽ ഫാ.ജിബിൻ കൈമലത്ത്, ഫാ.ജേക്കബ് ബൈജു ബെൻ പഷ്ണിപ്പറമ്പിൽ, ഫാ.പോൾസൺ കൊട്ടിയത്ത്, ഫാ.ജോർജ് ജിത്തു വട്ടപ്പിള്ളി, എന്നിവർ മുഖ്യകാർമ്മികരായിരിക്കും. സമാപന ദിനത്തിലെ തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിതൂസ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. അഗസ്റ്റിൻ പുതിയകുളങ്ങര OCD വചനപ്രഘോഷണം നടത്തും..