ജീവിതഗന്ധിയായ കാര്യങ്ങൾ പുതുമയോടെ അവതരിപ്പിക്കുന്നതാണ് മാധ്യമ പ്രവർത്തനം: ഫാ ഡാനി കപ്പൂച്ചിൻ

ജീവിതഗന്ധിയായ കാര്യങ്ങൾ പുതുമയോടെ അവതരിപ്പിക്കുന്നതാണ് മാധ്യമ പ്രവർത്തനം: ഫാ ഡാനി കപ്പൂച്ചിൻ

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനലായ കേരളവാണി സെന്റ്. ആൽബർട്സ് ഹൈ സ്കൂളിൽ ഒരുക്കിയ  ME SCOPE  2023– മൂന്നുദിവസം നീണ്ടു നിന്ന മീഡിയ വർക്ക് ഷോപ്പിന്റെ ഉദ്ഘാടനം മെയ്‌ 22 ആം തീയതി തിങ്കളാഴ്ച വരയൻ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഫാ. ഡാനി കപ്പൂച്ചിൻ നിർവഹിച്ചു..

കേരളവാണി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് ലിൻ അസ്സിസ്റ്റന്റ് ഡയറക്ടർ ഫാ. നിബിൻ കുര്യാക്കോസ്, ഫാ.ജോർജ് പുന്നക്കാട്ടുശ്ശേരി, ഫാ ജോർജ് കുറുപ്പത്ത്, മീഡിയ കമ്മിഷൻ സെക്രട്ടറി സിബി, പബ്ലിക്റിലേഷൻസ് ഓഫീസർ അഡ്വ: ഷെറി ജെ തോമസ്, ICPA പ്രസിഡന്റ്‌ ഇഗ് നേഷ്യസ് ഗോൻസാൽ വസ്,
എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
15 നും 25 നും ഇടയിൽ പ്രായമുള്ള നാൽപതോളം കുട്ടികൾ മീഡിയ വർക്ഷോപ്പിൽ പങ്കെടുത്തു.. വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിങ്, ന്യൂസ് കണ്ടന്റ് റൈറ്റിംഗ് എന്നീ വിഷയങ്ങളാണ് സിലബസിൽ ഉൾപെടുത്തിയിരുന്നത് .
ഇരുപത്തിനാലാം തീയതി ബുധനാഴ്ച വൈകുന്നേരം നടന്ന സർട്ടിഫിക്കറ്റ് വിതരണം അതിരൂപതാ പ്രോക്യൂറേറ്റർ പെരിയ ബഹു. ഫാ സോജൻ മാളിയേക്കൽ നിർവഹിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *