തീരവാസികളുടെ സുരക്ഷ: യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം.

by admin | May 15, 2021 4:28 am

തീരവാസികളുടെ സുരക്ഷ: യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം.

 

കൊച്ചി : ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരപ്രദേശം, ഒറ്റമശ്ശേരി ഉൾപ്പെടെ, എറണാകുളം ജില്ലയുടെയും ആലപ്പുഴയുടെയും, തിരുവനന്തപുരത്ത് വലിയതുറ മുതൽ ശംഖുമുഖം വരെയും, പൊഴിയൂർ ഭാഗത്തും, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളും, കടൽ കയറ്റം മൂലം അതീവ പ്രതിസന്ധിയിലാണെന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അടിയന്തര സന്ദേശം അയച്ചു.

ചെല്ലാനം പഞ്ചായത്തിൽ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയെങ്കിലും അത് സംബന്ധിച്ച് പണി ആരംഭിക്കാനുള്ള നടപടികൾ പോലും പൂർത്തിയായിട്ടില്ല. ഈ വർഷത്തെ കടൽ കയറ്റത്തിനു മുമ്പെങ്കിലും തീരുമാനം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ഒറ്റമശ്ശേരി തുടങ്ങിയ തീരപ്രദേശങ്ങളിലും സുരക്ഷാ നടപടികൾ ആയിട്ടില്ല. കോവിഡ് കൂടി വ്യാപകമായ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണം.

വർഷങ്ങളായുള്ള കടൽ ഭിത്തി സുരക്ഷ സംബന്ധിച്ച ആവശ്യം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതിരുന്നതിന് ഉത്തരവാദികളായവർ അക്ഷന്തവ്യമായ കൃത്യവിലോപമാണ് വരുത്തിയിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണമെന്ന് കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽസെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, തീരമേഖല ചുമതലയുള്ള വൈസ് പ്രസിഡൻറ് ടി എ ഡാൽഫിൻ, സംസ്ഥാന മാനേജിങ് കൗൺസിൽ അംഗം ജയൻ കുന്നേൽ എന്നിവർ ആവശ്യപ്പെട്ടു.

https://m.facebook.com/story.php?story_fbid=3770298266425801&id=820809578041366

Share this:

Source URL: https://keralavani.com/%e0%b4%a4%e0%b5%80%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%af%e0%b5%81%e0%b4%a6/