പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് -ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ. സിബി മാത്യു പീടികയിൽ..

 പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് -ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ. സിബി മാത്യു പീടികയിൽ..

പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് –

ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ. സിബി മാത്യു പീടികയിൽ..

 

വത്തിക്കാൻ: ഓഷ്യാനിയയിലെ പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പായി ഇടുക്കി ജില്ലയിലെ മേലോരം ഇടവക അംഗമായ ഡോ.ഫാ.സിബി മാത്യു പീടികലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

 

മെയ് 13നാണ് ഇത് സംബന്ധിച്ച നിയമനത്തിന് പാപ്പ ഫ്രാൻസിസ് അംഗീകാരം നൽകിയത്. ഫാ.സിബി മാത്യു , വാനിമോ രൂപതയുടെ വികാരി ജനറൽ ആയി സേവനം ചെയ്തു വരികയായിരുന്നു. 1952 -ൽ സ്ഥാപിതമായ ഐതാപെ രൂപതയുടെ ആറാമത്തെ ബിഷപ്പാണ് ഡോ. സിബി മാത്യു പീടികയിൽ.

1970 ഡിസംബർ ആറിനാണ് അദ്ദേഹം ജനിച്ചത്. അന്നക്കുട്ടി…മാത്യു വർക്കി എന്നിവരാ ണ് മാതാപിതാക്കൾ..
1995 ഫെബ്രുവരി ഒന്നിനാണ്  അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ്‌ കോൺഗ്രിഗേഷൻ അംഗമാണ് അദ്ദേഹം..

 

1998 -ൽ പാപ്പുവ ന്യൂഗിനിയയിൽ എത്തിയ അദ്ദേഹം സെന്റ്.ജോൺ വിയാനി രൂപത മൈനർ സെമിനാരി റെക്ടറായി അഞ്ചുവർഷം സേവനമനുഷ്ഠിച്ചു..രൂപത ധനകാര്യ സമിതി അംഗമായും ഇടവക വൈദികനായും കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ നേതൃനിരയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്

admin

Leave a Reply

Your email address will not be published. Required fields are marked *