ബംഗ്ലാദേശിൽ കൊറോണാ വൈറസ് വ്യാപനം രൂക്ഷം സഹായ ഹസ്തവുമായി പ്രാദേശിക കത്തോലിക്കാ സഭ.

by admin | August 3, 2021 6:09 am

ബംഗ്ലാദേശിൽ കൊറോണാ വൈറസ്

വ്യാപനം രൂക്ഷം

സഹായ ഹസ്തവുമായി പ്രാദേശിക

കത്തോലിക്കാ സഭ.

 

വത്തിക്കാന്‍  : ബംഗ്ലാദേശിൽ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം മൂലം സ്ഥിതി കൂടുതൽ വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സഭ ഉപവി പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നത്.
ജൂലൈ 31 ആം തിയതി ഏഷ്യൻ രാജ്യമായ ബംഗ്ളാദേശിൽ 9,369 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ പരിമിതമായ സാഹചര്യമാണുള്ളതെങ്കിലും രോഗികളെ ചികിൽസിക്കുന്നതിനും, ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനും സഭാ തന്റെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.
മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം ധാക്കയിലെ കത്തോലിക്കാ സഭാ സ്ഥാപനമായ വിശുദ്ധ ജോൺ വിയാന്നി ആശുപത്രി വൈറസ് ബാധിച്ച ആയിരക്കണക്കിന് രോഗികൾക്ക് നേരിട്ടോ അല്ലാതേയോ സഹായം നൽകി. തീവ്രപരിചരണ വിഭാഗം ആശുപത്രിയില്ലെങ്കിലും കോവിഡ് രോഗികൾക്ക് ഓക്സിജൻ നേരിട്ട് എത്തിക്കുന്നതിനുള്ള കോൺസെൻട്രേറ്ററുകൾ ലഭ്യമായ ഇരുപത് കിടക്കുകളുണ്ട്. ഉയർന്ന ചിലവുകളുണ്ടായിരുന്നിട്ടും മറ്റ് സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇവിടെ രോഗികൾക്കു തുച്ഛമായ ചിലവിൽ പരിചരണം നൽകപ്പെടുന്നു. ലാഭം ഉണ്ടാക്കുകയല്ല മറിച്ച് സേവനങ്ങൾ നൽകുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് ആശുപത്രി ഡയറക്ടർ ഫാ. കൺമൽ കൊറിയാ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന രോഗികളെ കൂടാതെ വീടുകളിൽ ചെന്നും രോഗികളെ പരിചരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുകാട്ടി.
ബംഗ്ളാദേശിലെ കത്തോലിക്കാ ഡോക്ടർമാരുടെ സംഘടന സൗജന്യ ടെലി മെഡിസിൻ സേവനവും ലഭ്യമാക്കുന്നുണ്ട്. അതേസമയം, കാരിത്താസ് ബംഗ്ലാദേശ് അതിന്റെ എട്ട് പ്രാദേശിക ഓഫീസുകൾ വഴി പകർച്ചവ്യാധി ബാധിച്ച കുടുംബങ്ങൾക്ക് സഹായം നൽകുന്ന തും തുടരുന്നു. ജൂണിൽ, അടിയന്തിര ഇടപെടലുകൾക്കായി ഈ ഉപവി സംഘടന 4.55 മില്യൺ ഡോളറിന് തുല്യമായ തുക അനുവദിച്ചിരുന്നു. ആ തുകയുടെ സഹായത്താൽ 1,378 കുടുംബങ്ങൾക്ക് ഭക്ഷണവും, 551 തെരുവ് കുട്ടികൾക്ക് ഒരു വർഷത്തേക്ക് ചൂടു ഭക്ഷണവും ഉറപ്പുനൽകി. സമാഹരിച്ച തുക കോവിഡ്-19 സംബന്ധിച്ച ബോധവൽകരണത്തിനും പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികൾക്കും ഉപയോഗിച്ചതായി കാരിത്താസ് ബംഗ്ലാദേശ് പദ്ധതികളുടെ ഏകോപക൯ ജെയിംസ് ഗോമസ് വിശദീകരിച്ചു. എന്നാൽ ദീർഘകാല പദ്ധതികൾക്കും പ്രത്യേകിച്ച് യുവാക്കളെയും ജോലി നഷ്ടപ്പെട്ടവരെയും ഒരു പുതിയ ജോലി കണ്ടെത്താൻ സഹായിക്കുന്നതിന് ഫണ്ടുകളുടെ അഭാവമുണ്ട്. ബംഗ്ലാദേശിന്റെ കത്തോലിക്കാ വിദ്യാർത്ഥികളുടെ പ്രസ്ഥാനവും (ബിസിഎം) ഏറ്റവും പാവപ്പെട്ടവരെ സഹായിക്കാൻ വിവിധ ഇടവക സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
ബംഗ്ലാദേശിൽ മൊത്തം 1.23 ദശലക്ഷം കേസുകളും 20,000 ത്തിലധികം മരണങ്ങളും രേഖപ്പെടുത്തിട്ടുണ്ട്. രൂക്ഷമായ മൂന്നാമത്തെ തരംഗം മൂലം ജൂൺ 26മുതൽ കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ധാക്ക സർക്കാർ തീരുമാനിക്കുകയും ചെയ്തു.

Share this:

Source URL: https://keralavani.com/%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d/