ലോക കടുവാ ദിനത്തിൽ പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിച്ച ഷൈജു കേളന്തറയുടെ വൈൽഡ് ലൈഫ് ഫോട്ടോ:
ലോക കടുവാ ദിനത്തിൽ പ്രമുഖ പത്രത്തിൽ
പ്രസിദ്ധീകരിച്ച ഷൈജു കേളന്തറയുടെ വൈൽഡ്
ലൈഫ് ഫോട്ടോ:
കൊച്ചി : ലോക കടുവാ ദിനമായ ഇന്നലെ മലയാള മനോരമ പത്രത്തിന്റെ എല്ലാ എഡിഷനിലും കഴിഞ്ഞ മാർച്ചിൽ മാതൃഭൂമി പത്രത്തിന്റെയും എല്ലാ എഡിഷനിലും ഒരുപോലെ പ്രസിദ്ധീകരിച്ചു വന്നത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ഷൈജു കേളന്തറയുടെ വൈൽഡ് ലൈഫ് ഫോട്ടോ. ഇങ്ങനെ ഒരു അപൂർവഭാഗ്യം….. ഇതുവരെയും ഒരു ഫോട്ടോഗ്രാഫർക്കും ലഭിച്ചു കാണില്ല.
മാർച്ച് 19ന് കർണാടകയിലെ നഗർഹോള രാജീവ് ഗാന്ധി നാഷണൽ പാർക്കിലെ കാട്ടിൽ രണ്ടുമണിക്കൂറോളം ചെലവഴിച്ചാണ് അദ്ദേഹം ഈ ഫോട്ടോ പകർത്തിയത്
വരാപ്പുഴ അതിരൂപത എക്യൂമെനിസം ആൻഡ് ഡയലോഗ് കമ്മീഷൻ സെക്രട്ടറിയായ ഇദ്ദേഹം പാലാരിവട്ടം സെന്റ്. ജോൺ ബാപ്ടിസ്റ്റ് ഇടവക അംഗം ആണ്.
കേരള വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായ ഇദ്ദേഹം മട്ടുപ്പാവ് കൃഷിയിലും എഴുത്തുകാരനെന്ന നിലയിലും പ്രസിദ്ധനാണ്