*ലത്തീൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ്

by admin | November 8, 2019 11:43 am

ലത്തീൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് – ബിഷപ്പ്മാർ നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കണമെന്ന് കോടതി പരാമർശം.    8/11/’19
കൊച്ചി : 1947 ന് മുൻപ് ലത്തീൻ കത്തോലിക്ക വിശ്വാസികളായി ചേർന്നവർക്ക് മാത്രമേ ജാതി സർട്ടിഫിക്കറ്റ് നൽകാവൂ എന്ന 4.11.10 തീയതിയിലെ സർക്കാർ ഉത്തരവിൽ 1947 എന്ന ഭാഗം എടുത്തുകളയുകയും ബന്ധപ്പെട്ട ബിഷപ്പ് മാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി പരിഗണിക്കണമെന്ന് ഭേദഗതി വരുത്തുകയും ചെയ്തുകൊണ്ട് 4.4.12 തീയതി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പിന്നീടും ബിഷപ്പുമാരുടെ കത്തിന് കാര്യമായ പരിഗണന നൽകാതെ പലർക്കും ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി. 
ഈ പശ്ചാത്തലത്തിലാണ് കൊല്ലം ജില്ലക്കാരനായ യുവാവ് നൽകിയ ഹർജിയിൽ ബിഷപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി കണക്കാക്കാനും 1947 എന്ന വർഷം ഒഴിവാക്കിയ ഉത്തരവ് കണക്കിലെടുക്കാനും, ഉപജാതികൾ എന്ത് തന്നെയാണെങ്കിലും ലത്തീൻ കത്തോലിക്കാ എന്ന ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന 2010 ലെ ഉത്തരവും കണക്കിലെടുത്ത് 1947 ന് മുമ്പ് ലത്തീൻ കത്തോലിക്ക വിശ്വാസത്തിൽ ചേർന്നവർക്ക് കിർത്താഡ്സിൻറെ അന്വേഷണം ആവശ്യമില്ലാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് തഹസിൽദാർ തീരുമാനമെടുക്കണം എന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടത്.

Share this:

Source URL: https://keralavani.com/%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b5%bb-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b8/