ഓൺലൈൻ തട്ടിപ്പ്- പണം നഷ്ടമായാൽ ബാങ്ക് അക്കൗണ്ട് ഉടമ ഉത്തരവാദിയല്ല !
08/11/’19
കൊച്ചി : ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് മുതലായ തരത്തിലുള്ള തട്ടിപ്പുകളിലൂടെ ഓൺലൈൻ ആയി ബാങ്ക് അക്കൗണ്ടിൽ നിന്ന് മൂന്നാമതൊരാൾ പണം പിൻവലിക്കുന്നത് തട്ടിപ്പിനിരയായ ബാങ്ക് അക്കൗണ്ട് ഉടമകളുടെ പിടിപ്പുകേട് കൊണ്ടാണ് എന്ന് ബാങ്കുകൾക്ക് പറയാനാകില്ല.
അത്തരത്തിൽ പറയണമെങ്കിൽ സിവിൽ കോടതിയിലൂടെ അക്കൗണ്ട് ഉടമ ഉത്തരവാദിയാണ് എന്ന് ബാങ്കുകൾക്ക്തെളിയിക്കേണ്ടതുണ്
Disputed transaction എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഇടപാടുകളിൽ സിവിൽ കോടതിയിൽ അക്കൗണ്ട് ഉടമയുടെ ഉത്തരവാദിത്വം തെളിയിക്കാൻ ബാങ്കുകൾക്ക്ആയില്ലെങ്കിൽ അക്കൗണ്ട് ഉടമയിൽനിന്ന് ബാങ്കുകൾക്ക് പണം തിരികെ പിടിക്കാനാവില്ല എന്ന് സാരം!
അഡ്വ .ഷെറി ജെ. തോമസ്