100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

by admin | May 31, 2021 8:39 am

100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി : കോവിഡിലും കാലാവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ വരാപ്പുഴ അതിരൂപതയുടെ 8 ഫൊറാനകളിലായീ 100 ഹെൽപ് ഡെസ്കുകൾ രൂപീകരിക്കപ്പെട്ടു. ഇനിയും 16 ഹെൽപ് ഡെസ്കുകൾ കൂടി ഉടനെ പ്രവർത്തന സജ്ജമാകും.

രോഗം മൂലവും കാലാവർഷക്കെടുതിമൂലവും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനമേകാൻ അതിരൂപതയിലെ ഇടവകകൾ കേന്ദ്രീകരിച്ചാണ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നത്.

അതിരൂപതയിൽ ഹെൽപ് ഡെസ്കിന്റ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഇ.എസ്. എസ് .എസ് ആണ്. അതിരൂപത ബി .സി. സി സംവിധാനവും വിവിധ സംഘടനകളും ഇതിന് വേണ്ട സഹായം നൽകുന്നു. കോവിഡ് പ്രോട്ടോകോളുകളും സർക്കാർ നിർദ്ദേശങ്ങളും ഈ ഹെൽപ് ഡെസ്ക് വഴി ജനങ്ങളിലേക്ക്‌ എത്തിക്കുന്നു.

കൂടാതെ ഹെല്പ് ഡെസ്കിലെ അംഗങ്ങൾക്ക് വിദഗ്ദരുടെ സഹായത്തോടെ ഓൺലൈനിൽ പ്രായോഗിക പരിശീലനവും നൽകുന്നു.

ചില ഇടവകകളിൽ സർക്കാരിന്റെ R. R. T. സംവിധാനങ്ങളോട് സഹകരിച്ചു കൊറന്റീനിൽ കഴിയുന്ന ആളുകൾക്ക് എല്ലാവർക്കും ഭക്ഷണം എത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻന്റെ പ്രവർത്തനങ്ങളും ആരംഭിച്ചു. ജാതിമത ഭേദമന്യ എല്ലാവരും ഇതിൽ പങ്കാളികളാകുന്നു.

*വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ പ്രേത്യക നിർദ്ദേശപ്രകാരം എറണാകുളം ലൂർദ്ധ് ആശുപത്രി കോവിഡ് രോഗികൾക്ക് വേണ്ടി സൗജന്യമായി ഹോം കെയർ സർവീസും ആരംഭിച്ചിരിക്കുന്നു. അതിലൂടെ രോഗികൾക്കുവേണ്ട അത്യാവശ്യ മരുന്നുകളും സൗജന്യമായി നൽകുന്നു. ഭക്ഷണവും മരുന്നും ഇല്ലാതെ ആരും വിഷമിക്കരുത് എന്ന് ആർച്ച്ബിഷപ് ഇതിന്റെ സംഘാടകർക്ക്‌ നിർദേശം നൽകി. ഓരോ ഇടവകകളും ആ പ്രദേശത്തുള്ള മുഴുവൻ ജനങ്ങൾക്കും ആശ്വാസ കേന്ദ്രങ്ങളായി മാറണം*

24 മണിക്കൂറും പ്രവർത്തന സജ്ജമായി അതിരൂപതയുടെ ‘ആശ്വാസ്‌’ കൗൺസിലിങ് സെൻററും സൗജന്യ ടെലിഫോൺ കൗൺസലിംഗ് ജാതിമത ഭേദമന്യ രോഗത്താൽ മാനസീക ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് നൽകുന്നു. കൂടാതെ കുട്ടികളുടെ മാനസീക സമ്മർദ്ദം കുറക്കുന്നതിന് അതിരൂപത മതബോധന വിഭാഗത്തിന്റെ കീഴിൽ കുട്ടികൾക്ക് വേണ്ടി പ്രത്യക കൗൺസലിംഗ് സംവിധാനവും ആരംഭിച്ചു.

അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ ഇ .എസ്. എസ് .എസ് ഇതിനോടകം കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണവുമായി മുന്നോട്ടു പോവുകയാണ്. വൈപ്പിന്കരയിലെ കടൽകയറ്റ ഭീഷണി ഉള്ള നൂറുകണക്കിന് കുടുംബങ്ങൾക്കു ഉള്ള ഭക്ഷണ സാധനങ്ങൾ ഇ. എസ് .എസ് .എസ് ന്റെ നേതൃത്വത്തിൽ തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. അതിരൂപതയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ആവശ്യമായ കോ- ഓർഡിനേഷൻ നടത്തുന്നത് ഇ. എസ് .എസ് .എസ് തന്നെയാണ്‌. താല്പര്യമുള്ളവർ ഈ പ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടു വരണമെന്ന് അതിന്റെ ഭാരവാഹികൾ അറിയിച്ചു.

കോവിഡിന്റെ ഒന്നാം തരംഗത്തിൽ നിരവധി ആയ പ്രവർത്തനങ്ങൾ വരാപ്പുഴ അതിരൂപത നടത്തിയിരുന്നു. കൂടാതെ സർക്കാരിന്റെ നിർദ്ദേശം ഏറ്റെടുത്തു സുഭിക്ഷ കേരളം സുരക്ഷ പദ്ധതി അതിരൂപതയിൽ നടപ്പാക്കുകയും ചെയ്തു.

എല്ലാ ദേവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും വൈദീകരും സന്യസ്തരും ആരാധനയും പ്രാർത്ഥനകളും വ്യക്തിപരമായി നടത്തുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങൾക്കു ലഭ്യമാക്കുകയും ചെയ്യുന്നു.

കൂടാതെ അടിയന്തിര ആത്മീയ ശുശ്രുഷക്ക് ഓരോ ഫൊറോനയിലും യുവാക്കളായ വൈദീകർ സജ്ജരായിട്ടുണ്ട്. അങ്ങനെ പ്രാർത്ഥന കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ഈ ദുരിതകാലത്തു ജനങ്ങളെ ചേർത്തുപിടിക്കുകയാണ് വരാപ്പുഴ അതിരൂപത .

സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് എല്ലാ പ്രവർത്തനങ്ങളും മുന്നോട്ടു പോകുന്നത്.

Share this:

Source URL: https://keralavani.com/100-%e0%b4%b9%e0%b5%86%e0%b5%bd%e0%b4%aa%e0%b5%8d-%e0%b4%a1%e0%b5%86%e0%b4%b8%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%99/