സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം

 സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി

 

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 2015-ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. അഭിഭാഷകനായ ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.

ന്യൂനപക്ഷ വിഭാഗങ്ങളിലെ പദ്ധതികളിൽ 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും ശേഷിക്കുന്ന 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതായിരുന്നു നിലവിലെ അനുപാതം.

നിലവിലെ ജനസംഖ്യ പരിശോധിച്ച് അനുപാതം പുതുക്കണമെന്നാണ് കോടതി നിർദ്ദേശം. നിലവിലെ അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *