2024 – ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..
2024 -ൽ ഫ്രാൻസിസ് പാപ്പ
ഇന്ത്യ സന്ദർശിച്ചേക്കും..
വത്തിക്കാൻ : 2024 ലെ ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദർശനങ്ങളിൽ ഇന്ത്യയും ഉണ്ടാകുമെന്ന വാർത്ത ഫ്രാൻസിസ് പാപ്പാ പങ്കുവെച്ചു.
സൗത്ത് സുഡാനിൽ നിന്ന് റോമിലേക്കുള്ള വിമാനയാത്ര മധ്യേ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ഭാരതകത്തോലിക്കാ സമൂഹത്തിൻറെ വർഷങ്ങളായ കാത്തിരിപ്പാണ് പാപ്പയുടെ ഭാരത സന്ദർശനം. തദവസരത്തിലാണ് പാപ്പായുടെ ഈ നിർണായക പ്രസ്താവന. 2017 ൽ അസർബൈജാൻ സന്ദർശിച്ചു മടങ്ങുമ്പോൾ വിമാനത്തിൽ നൽകിയ അഭിമുഖത്തിലും പിന്നീട് ജർമൻ പത്രത്തിനു നൽകിയ അഭിമുഖത്തിലും, ബംഗ്ലാദേശ്- മ്യാന്മാർ സന്ദർശിച്ച പ്പോഴും പാപ്പ ഇന്ത്യ സന്ദർശിക്കുവാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2021 ൽ വത്തിക്കാനിൽ വച്ച് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ സന്ദർഭത്തിൽ പാപ്പയെ പ്രധാനമന്ത്രി മോദി ഭാരതത്തിലേക്ക് ക്ഷണിച്ചിരുന്നു
ഭാരത സന്ദർശനം യാഥാർത്ഥ്യമായാൽ പാപ്പ കേരളവും സന്ദർശിക്കുമെന്ന് തന്നെയാണ് കേരള കത്തോലിക്ക സമൂഹം പ്രതീക്ഷിക്കുന്നത്..
Related
Related Articles
വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ…..
വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ പാപ്പാ ഫ്രാൻസിസിന്‍റെ തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്യപ്പെടും. ജനരഹിതമായ ‘ഓൺ-ലൈൻ’ തിരുക്കർമ്മാചരണം കോവിഡ്-19 മഹാമാരിയുടെ വർദ്ധിച്ച വ്യാപനവും
വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാം: ഫ്രാൻസിസ് പാപ്പാ
വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാം: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ടവരും, മാറ്റിനിർത്തപ്പെട്ടവരുമായ മനുഷ്യരെ പരിപാലിക്കാൻ വിശുദ്ധ യൗസേപ്പിതാവ് സഹായിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. സമൂഹത്തിന്റെ
ഉത്ഥിതനായ ക്രിസ്തു നല്കുന്ന വിശ്വാസ സ്പർശം
ഉത്ഥിതനായ ക്രിസ്തു നല്കുന്ന വിശ്വാസ സ്പർശം വത്തിക്കാൻ : ദൈവിക കാരുണ്യത്തിന്‍റെ ഞായറെന്നും വിളിക്കുന്ന പെസഹാക്കാലം രണ്ടാംവാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകൾ :- ദൈവിക കാരുണ്യത്തിന്‍റെ ഞായർ