കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്.

 കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്.

കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ്

എസ്.

എറണാകുളം : അന്തർദേശീയ ക്യാൻസർ ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും കളമശ്ശേരി സെൻ്റ് പോൾസ് കോളേജ് എൻ എസ് എസ് വോളന്റിയേഴ്‌ സിന്റെയും നേതൃത്വത്തിൽ എറണാകുളത്തെ നഗരത്തിലെ ആറ് പ്രധാന കേന്ദ്രങ്ങളിൽ( ഹൈകോടതി ജംഗ്ഷൻ, സെൻട്രൽ സ്‌ക്വയർ മാൾ, KSRTC ബസ് സ്റ്റാൻഡ്, വൈറ്റില മോബിലിറ്റി ഹബ്, കലൂർ മെട്രോ സ്റ്റേഷൻ, പാലാരിവട്ടം ജംഗ്ഷൻ) ക്യാൻസർ ബോധവൽക്കരണവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. എറണാകുളം എംഎൽഎ ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു.

കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് 2014 മുതൽ  ഇ എസ് എസ് എസ് നടത്തിവരുന്ന ആശാകിരണം പദ്ധതിയുടെ ഭാഗമായാണ് ഈ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.

ഇഎസ്എസ്എസ് ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ്മോൻ വിജി,ആശാകിരണം കോഡിനേറ്റർ വിപിൻ ജോ, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി രാജീവ് പാട്രിക്എന്നിവർ സന്നിഹിതരായിരുന്നു,

admin

Leave a Reply

Your email address will not be published. Required fields are marked *