ന്യൂപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തണം. കെഎൽസിഎ വരാപ്പുഴ അതിരൂപത

 ന്യൂപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തണം. കെഎൽസിഎ വരാപ്പുഴ അതിരൂപത

ന്യൂപക്ഷ വിദ്യാഭ്യാസ

പദ്ധതികളുടെ വിഹിതം

വെട്ടിക്കുറച്ച നടപടി

തിരുത്തണം. കെഎൽസിഎ

വരാപ്പുഴ അതിരൂപത.

 

കൊച്ചി: കേന്ദ്ര ബജറ്റിൽ ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ച നടപടി ഒട്ടേറെ വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കുന്നതാണെന്ന് കെഎൽസിഎ വരാപ്പുഴ അതിരൂപത അഭിപ്രായപ്പെട്ടു.

പ്രീ മെട്രിക് മത്സരപരീക്ഷ പരിശിലന സഹായത്തിന് ഉപകാരപ്രദമായ പദ്ധതികളുടെ വിഹിതം കുറച്ചത് മലയാളി വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയെ പ്രതികൂലമായി ബാധിക്കുന്ന
നടപടിയാണ്.

ഗവേഷണ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന മൗലാന ആസാദ് ഫെലോഷിപ്പ് നിർത്തലാക്കിയത് പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചത് ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണ്.

നിരവധി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെട്ടിരുന്ന ആനുകൂല്യങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ ആവശ്യപ്പെട്ടു.
————————————–
സിബി ജോയ്
സെക്രട്ടറി

admin

Leave a Reply

Your email address will not be published. Required fields are marked *