നിർമ്മാണ തൊഴിൽ മേഖല പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപ്പെടണം കെ എൽ എം
നിർമ്മാണ തൊഴിൽ മേഖല
പ്രതിസന്ധി പരിഹരിക്കാൻ
സർക്കാർ ഇടപ്പെടണം – കെ എൽ എം
കൊച്ചി : അസംസ്കൃതത വസ്തുക്കളുടെ രൂക്ഷമായ വില കയറ്റവും ദൗർലഭ്യവും മൂലം പ്രതിസന്ധിയിലായ നിർമ്മാണ മേഖലയേയും തൊഴിലാളികളേയും സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള ലേബർ മൂവ്മെന്റ് (കെഎൽ എം) വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മാസങ്ങളായി തൊഴിൽ നഷ്ടം നേരിട്ട് പട്ടിണിയിലായ ക്ഷേമനിധി അംഗങ്ങൾക്ക് ആശ്വാസധനം വിതരണം ചെയ്യണം. എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ നടന്ന വാർഷിക സമ്മേളനം കേരള ലേബർ മൂവ്മെന്റ് സംസ്ഥാന ഡയറക്ടറും കെ സി ബി സി ലേബർ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് , സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, ഷെറിൻ ബാബു, മാത്യു ഹിലാരി, സജി ഫ്രാൻസിസ്, ബേസിൽ മുക്കത്ത് , ജോർജ്ജ് പോളയിൽ , മോളി ജൂഡ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെ എൽ എം സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. കെ എൽ എം ഡിസയർ പ്രൊജക്ടിന്റെ ഭാഗമായി അംഗപരിമിതർക്ക് വീൽ ചെയറുകൾ ചടങ്ങിൽ വിതരണം ചെയ്തു. ബിജു പുത്തൻപുരക്കൽ പ്രസിഡന്റും സജി ഫ്രാൻസിസ് ജനറൽ സെക്രട്ടറിയുമായ കെ എൽ എം അതിരൂപത സമിതിയെ വീണ്ടും തിരഞ്ഞെടുത്തു.
ഭാരവാഹികൾ
ബിജു പുത്തൻപുരക്കൽ പ്രസിഡന്റ്
മാത്യു ഹിലാരി വൈസ് പ്രസിഡന്റ്
സജി പ്രാൻസിസ് ജനറൽ സെക്രട്ടറി
ജോർജ്ജ് പോളയിൽ ട്രഷറർ
ജോസി അറക്കൽ സെക്രട്ടറി,
ജിപ്സി ആന്റണി സെക്രട്ടറി .