നികുതി വർദ്ധനവിന് എതിരെ കെ.സി.വൈ.എം പൊറ്റക്കുഴി പ്രതീകാത്മക തൂക്കു കയർ പ്രതിഷേധം സംഘടിപ്പിച്ചു.
നികുതി വർദ്ധനവിന് എതിരെ
കെ.സി.വൈ.എം
പൊറ്റക്കുഴി പ്രതീകാത്മക തൂക്കു
കയർ പ്രതിഷേധം
സംഘടിപ്പിച്ചു.
കൊച്ചി : നികുതി – വിലവർധന എന്നിവയിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതീകാത്മക തൂക്കുകയർ സമരം സംഘടിപ്പിച്ചു. പൊറ്റക്കുഴി ജംഗ്ഷനിൽ വെച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ. ആഷ്ലിൻ പോൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. രാജീവ് പാട്രിക് സെക്രട്ടറി കുമാരി. ഡിലി തെരേസ പൊറ്റക്കുഴി യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.അമൽ ജോർജ് സെക്രട്ടറി ശ്രീ.അലൻ ആൻ്റണി കെ.എൽ.സി.എ പൊറ്റക്കുഴി പ്രസിഡൻ്റ് ശ്രീ.ബിജു വെള്ളേപ്പറമ്പിൽ സോഷ്യോ-പൊളിറ്റിക്കൽ ഫോറം കൺവീനർ ശ്രീ.ജാക്സ് ആൻ്റണി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.