എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം

 എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം

എറണാകുളം സെൻറ് തെരേസാസ്

കോളേജിൽ സ്കൂൾ

വിദ്യാർത്ഥികൾക്കായി ശാസ്ത്ര

പ്രദർശനം

 

കൊച്ചി : വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കാനായി സെൻറ് തെരേസാസ് കോളേജിലെ സയൻസ് ഡിപ്പാർട്ട്മെന്റുകൾ ഒത്തുചേർന്ന് സയൻസ് ബ്ലോക്കിൽ വച്ച് മാജിക് ഓഫ് സയൻസ് എന്ന പേരിൽ ഒരു ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അൽഫോൻസാ വിജയ ജോസഫ് ഉദ്ഘാടനം നിർവഹിക്കുകയും സീനിയർ അഡ്മിനിസ്ട്രേറ്ററായ ഡോക്ടർ സജിമോൾ അഗസ്റ്റിൻ എം ആശംസകൾ അർപ്പിക്കുകയും ചെയ്തു. കോളേജ് വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച വൈവിധ്യമാർന്ന കാഴ്ചകളും പരീക്ഷണങ്ങളും കണ്ടു അറിവ് നേടാൻ എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും 250ലേറെ വിദ്യാർത്ഥികൾ ആണ് പ്രദർശനത്തിന് എത്തിയത്. ശാസ്ത്ര സാങ്കേതിക പഠനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നതിൽ പ്രദർശനം ഒരു വിജയമായി തീർന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *