റോട്ടറി ഇന്റർനാഷണൽ excellence അവാർഡിന് വരാപ്പുഴ അതിരൂപതാംഗമായ റെവ.ഫാദർ ആന്റണി അറക്കൽ അർഹനായി
റോട്ടറി ഇന്റർനാഷണൽ excellence അവാർഡിന്
വരാപ്പുഴ അതിരൂപതാംഗമായ റെവ.ഫാദർ
ആന്റണി അറക്കൽ അർഹനായി.
കൊച്ചി : ഒക്ടോബർ അഞ്ചാം അഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന റോട്ടറി ഇന്റർ നാഷണൽ excellence അവാർഡിന് വരാപ്പുഴ അതിരൂപതാംഗ മായ ഫാ. ആന്റണി അറക്കൽ അർഹനായി..
ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് മന്ത്രിയായ ശ്രീ കെ ആർ അനിൽകുമാറിൽ നിന്നാണ് അച്ചൻ അവാർഡ് ഏറ്റുവാങ്ങിയത്…പ്രളയ കാലത്തും കോവിഡ് കാലഘട്ടത്തിലും അച്ചൻ ചെയ്ത സാമൂഹിക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അച്ചന് കോർഡിനേറ്റർ ഐക്കൺ അവാർഡ് ലഭിച്ച ത്..
മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എ ബിരുദവും ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തിയോളജിയിലും ഫിലോസഫിയിലും ഡിപ്ലോമയും അച്ചൻ കരസ്ഥമാക്കിയിട്ടുണ്ട്.. 1998 അഭിവന്ദ്യ ഡാനിയൽ അച്ചാരു പറമ്പിൽ പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ച ബഹുമാനപ്പെട്ട ആന്റണി അറക്കൽ അച്ചൻ ഈ വർഷം തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുകയാണ്.. വരാപ്പുഴ അതിരൂപതയിൽ ബിസിസി ഡയറക്ടർ, ലിറ്റർജി കമ്മീഷൻ ഡയറക്ടർ എന്നീ നിലകളിൽ നിസ്തുലമായ സേവനമാണ് ആന്റണി അച്ചൻ കാഴ്ചവച്ചിട്ടുള്ളത് . നിലവിൽ കടവന്ത്ര സെന്റ്.സെബാസ്റ്റ് ചർച്ച് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നു.. വൈപ്പിൻ വാടേൽ സെന്റ് ജോർജ് ഇടവക അംഗമായ അറക്കൽ തോമസ്,വെളമ്മ എന്നിവരാണ് മാതാപിതാക്കൾ