പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത്:സിനഡൽ ചിന്തകൾ

 പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത്:സിനഡൽ ചിന്തകൾ

പണമല്ല ജീവിതചൈതന്യമാണ് സഭയുടെ

സമ്പത്ത് : സിനഡൽ ചിന്തകൾ

 

വത്തിക്കാൻ സിറ്റി : പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ നാലാമത്തെ ജനറൽ കോൺഗ്രിഗേഷനിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള നാലു അംഗങ്ങൾ തങ്ങളുടെ സഭാസാക്ഷ്യങ്ങൾ പങ്കുവച്ചു. സിനഡാലിറ്റി എന്നത് നൈമിഷികമായ ഒരു ചർച്ചാവിഷയമല്ല, മറിച്ച് അത് സഭയുടെ പൊതു സ്വഭാവമായി മാറണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. അതിനാൽ ഒരുമിച്ചു നടക്കുന്നതിലുള്ള സഭയിലെ അംഗങ്ങളുടെ ജീവിത ചൈതന്യമാണ് സഭയുടെ യഥാർത്ഥ സമ്പത്തെന്നും അല്ലാതെ പണമല്ലെന്നും, സിനഡിൽ ആളുകൾ എടുത്തു പറഞ്ഞു.
ദൈവവുമായും, മറ്റുള്ളവരുമായുമുള്ള  ഐക്യത്തിന്റെ അടയാളവും,ഉപകരണവുമാണ് കൂട്ടായ്മയെന്നും, എന്നാൽ ജീവനുള്ള കൂട്ടായ്മയ്ക് ധൈര്യവും കൃപയും ആവശ്യമാണെന്നും ഗ്രേറ്റ്ബ്രിട്ടനിലെ ഡർഹാം യൂണിവേഴ്സിറ്റിയിൽ അധ്യാപികയായ പ്രൊഫസർ അന്നകൂട്ടിച്ചേർത്തു.
 സിനഡാലിറ്റി സഭയുടെ ഒരു സമ്പ്രദായമാകണമെന്നും,യേശുവിന്റെ സാന്നിധ്യം പ്രദാനം ചെയ്തു കൊണ്ട് മറ്റുള്ളവരെ കേൾക്കുവാനും, അവരെ  സ്വീകരിക്കുവാനും നമ്മുടെ വാതിലുകൾ തുറന്നിടണമെന്നും ബ്രസീൽ നാഷണൽ കൗൺസിൽ ഓഫ് ലെയ്റ്റി  അംഗമായ സോണിയ ഗോമസ് ഡി ഒലിവേര പറഞ്ഞു. 
ഏഷ്യക്കാരനായ ഹോങ്കോങ്ങിൽ നിന്നുള്ള സിയു വായ് വനേസ ചെങ്ങും സാക്ഷ്യം  പങ്കുവച്ചു. മറ്റുള്ളവരെ കേൾക്കുക എന്നതിനർത്ഥം അവരെ ബഹുമാനിക്കുക എന്നാണെന്നും,അംഗീകരിക്കപ്പെടില്ലെന്ന് ഭയന്ന് നിശബ്ദത പാലിക്കുന്നവരെയും അധികാരികളിൽ നിന്നും അകൽച്ച കാണിക്കുന്നവരെയും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും  അദ്ദേഹം എടുത്തുപറഞ്ഞു.

admin

Leave a Reply

Your email address will not be published. Required fields are marked *