സഭാവാര്‍ത്തകള്‍ – 15. 10. 23

 സഭാവാര്‍ത്തകള്‍ – 15. 10. 23

സഭാവാര്‍ത്തകള്‍ – 15. 10. 23

 

വത്തിക്കാൻ വാർത്തകൾ

പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത് : സിനഡൽ ചിന്തകൾ.

വത്തിക്കാൻ സിറ്റി : പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ നാലാമത്തെ ജനറൽ കോൺഗ്രിഗേഷനിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള നാലു അംഗങ്ങൾ തങ്ങളുടെ സഭാസാക്ഷ്യങ്ങൾ പങ്കുവച്ചു. സിനഡാലിറ്റി എന്നത് നൈമിഷികമായ ഒരു ചർച്ചാവിഷയമല്ല, മറിച്ച് അത് സഭയുടെ പൊതു സ്വഭാവമായി മാറണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. അതിനാൽ ഒരുമിച്ചു നടക്കുന്നതിലുള്ള സഭയിലെ അംഗങ്ങളുടെ ജീവിത ചൈതന്യമാണ് സഭയുടെ യഥാർത്ഥ സമ്പത്തെന്നും അല്ലാതെ പണമല്ലെന്നും, സിനഡിൽ ആളുകൾ എടുത്തു പറഞ്ഞു.
ദൈവവുമായും, മറ്റുള്ളവരുമായുമുള്ള  ഐക്യത്തിന്റെ അടയാളവും, ഉപകരണവുമാണ് കൂട്ടായ്മയെന്നും, എന്നാൽ ജീവനുള്ള കൂട്ടായ്മയ്ക് ധൈര്യവും കൃപയും ആവശ്യമാണെന്നും, സിനഡാലിറ്റി സഭയുടെ ഒരു സമ്പ്രദായമാകണമെന്നും, യേശുവിന്റെ സാന്നിധ്യം പ്രദാനം ചെയ്തു കൊണ്ട് മറ്റുള്ളവരെ കേൾക്കുവാനും, അവരെ  സ്വീകരിക്കുവാനും നമ്മുടെ വാതിലുകൾ തുറന്നിടണമെന്നും, മറ്റുള്ളവരെ കേൾക്കുക എന്നതിനർത്ഥം അവരെ ബഹുമാനിക്കുക എന്നാണെന്നും, അംഗീകരിക്കപ്പെടില്ലെന്ന് ഭയന്ന് നിശബ്ദത പാലിക്കുന്നവരെയും അധികാരികളിൽ നിന്നും അകൽച്ച കാണിക്കുന്നവരെയും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും  സാധാരണ സിനഡ് സമ്മേളനത്തിൽ  അംഗങ്ങൾ എടുത്തുപറഞ്ഞു.
അതിരൂപത വാർത്തകൾ

 

പശ്ചിമേഷ്യയിൽ സമാധാനം പുലരുവാൻ പ്രാർത്ഥനാ യജ്ഞം ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

കൊച്ചി : ഇസ്രായേലിലും പാലസ്തീനയിലും ഇന്ന് നടക്കുന്ന യുദ്ധപ്രവർത്തനങ്ങൾ മനുഷ്യമനസാക്ഷിയെ ഏറെ ദുഃഖിപ്പിക്കുന്നതാണ്.  നിരപരാധികളായ അനേകർ ഈ യുദ്ധത്തിന് ഇരയാകുന്നുണ്ട്. ഏറെ ഉത്കണ്ഠ നിറഞ്ഞ ഈ അന്തരീക്ഷത്തിന് അറുതി വരുത്തുവാൻ ദൈവതിരുമുൻപിലുള്ള പ്രാർത്ഥന അനിവാര്യമാണ്. ലോകത്തിൽ പ്രത്യേകിച്ചും പശ്ചിമേഷ്യയിൽ സമാധാനം പുലരുവാൻ വേണ്ടി വരാപ്പുഴ അതിരൂപതയിലെ എല്ലാ പള്ളികളിലും സന്യസ്ത ഭവനങ്ങളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാർത്ഥനകളും ദിവ്യകാരുണ്യ ആരാധനയും വരുന്ന ഒക്ടോബർ 15 ന് (ഞായർ ) നടത്തുവാൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഹ്വാനം ചെയ്തു. ലോകം മുഴുവനും സമാധാനം പുലരുവാൻ ഒത്തൊരുമിച്ച് പ്രാർത്ഥനയിൽ അഭയം തേടാം എന്നും അദ്ദേഹം പറഞ്ഞു.

 

ധീര മിഷണറി സിസ്റ്റർ പ്രീത സി.എസ്.എസ് ടി നിര്യാതയായി

കൊച്ചി : മദ്ധ്യപ്രദേശിലെ ഗ്വാളിയോർ പിപ്രോളി സെന്റ് ജോസഫ് കോൺവെന്റ് സുപ്പീരിയർ സി. പ്രീത സി.എസ്.എസ്.ടി.(65) നിര്യാതയായി. 2008ൽ ഒറീസയിലെ കാണ്ഡമാലിൽ പള്ളി കത്തിച്ചതും ക്രൈസ്തവവർക്കു നേരെയുണ്ടായ പീഡനവും പുറംലോകമറിഞ്ഞത് സിസ്റ്റർ പ്രീതിയിലൂടെയായിരുന്നു. അന്ന് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട സിസ്റ്റർക്ക് രണ്ടു ദിവസം വനത്തിൽ കഴിയേണ്ടിവന്നു. വടക്കേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ആദിവാസികളുടെയും അധസ്ഥിതരുടെയും ഇടയിൽ പ്രവർത്തിച്ചു. രോഗബാധിതയായതിനെ തുടർന്ന് 2016 മുതൽ സി. പ്രീത   വിശ്രമജീവിതം നയിക്കുകയായിരുന്നു. വരാപ്പുഴ അതിരൂപതയിലെ  വാടേല്‍ സെന്റ്. ജോര്‍ജ്ജ്  ഇടവകയിൽ താന്നിപ്പള്ളി ഫ്രാൻസിസിന്റെയും മാർത്തയുടെയും മൂത്ത മകളാണ്‌ സി. പ്രീത സി.എസ്.എസ്.ടി.

admin

Leave a Reply

Your email address will not be published. Required fields are marked *