സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ ഒറ്റക്കെട്ടായി നേരിടും
സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ ഒറ്റക്കെട്ടായി നേരിടും.
കൊച്ചി: സമുദായത്തെ ബാധിക്കുന്ന നിരവധിയായ വിഷയങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാനും നിലപാട് എടുക്കാനും ഒറ്റക്കെട്ടായി നേരിടാനും വരാപ്പുഴ അതിരൂപത അൽമായ നേതൃ സമ്മേളനം തീരുമാനിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ മുൻപന്തിയിൽ നിൽക്കാൻ വരാപ്പുഴ അതിരൂപതയിലെ അൽമായർ കടന്നു വരണം എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടി ജെ വിനോദ് എംഎൽഎ പറഞ്ഞു. വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. ജോയി ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ. യേശുദാസ് പഴമ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ മാർട്ടിൻ തൈപ്പറമ്പിൽ, അഡ്വ ഷെറി ജെ തോമസ്, ജോർജ് നാനാട്ട് , അഡ്വ യേശുദാസ് പറപ്പള്ളി, സി ജെ പോൾ, മേരി ഗ്രേസ്, ബിജു പുത്തൻപുരക്കൽ, ബെന്നി പാപ്പച്ചൻ, റോക്കി രാജൻ, അലക്സ് ആട്ടുള്ളിൽ, റോയി ഡിക്കുഞ്ഞ, അഡ്വ എൽസി ജോർജ്, എലിസബത്ത് ജോൺ എന്നിവർ പ്രസംഗിച്ചു.