ശ്രേഷ്ഠ കാതോലിക അബുന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ സ്വീകരണം നല്കി

ശ്രേഷ്ഠ കാതോലിക അബുന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ സ്വീകരണം നല്കി.
കൊച്ചി : യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ ശ്രേഷ്ഠ കാതോലിക അബുന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പില്‍ സ്വീകരണം നല്കി , സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ ,വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം , ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍, പ്രോക്യറേറ്റര്‍ ഫാ.സോജന്‍ മാളിയേക്കല്‍ ,ഫാ. സ്മിജോ കളത്തിപറമ്പില്‍, അങ്കമാലി റിജിയന്‍ മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അന്തിമോസ് , കാതോലിക ബാവയുടെ മാനേജര്‍ ഫാ.ജോഷി മാത്യുഎന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്ന്ു.