സഭാവാര്‍ത്തകള്‍ : 21. 09. 25

 സഭാവാര്‍ത്തകള്‍ : 21. 09. 25

സഭാവാര്‍ത്തകള്‍ : 21.09. 25

 

വത്തിക്കാൻ വാർത്തകൾ

പിതൃവാത്സല്യത്തോടെ മെത്രാന്മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി ലെയോ പതിനാലാമന്‍ പാപ്പാ.

 

വത്തിക്കാന്‍ സിറ്റി  :  സെപ്റ്റംബര്‍ 11 ന് രാവിലെ വത്തിക്കാനിലെ സിനഡല്‍ ശാലയില്‍ സമ്മേളിച്ച കത്തോലിക്കാസഭയിലെ നവാഭിഷിക്തരായ മെത്രാന്മാരുമായി ലെയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു.

മെത്രാന്മാര്‍ കര്‍ത്താവിനോട് അടുത്ത് നില്‍ക്കേണ്ടതിന്റെയും, പ്രാര്‍ത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കേണ്ടതിന്റെയും ആവശ്യകത പാപ്പാ ഓര്‍മ്മപ്പെടുത്തി.  ഇന്നത്തെ അജപാലന ശുശ്രൂഷയില്‍, 25 വര്‍ഷം മുമ്പ് സെമിനാരിയില്‍ പഠിച്ച റെഡിമെയ്ഡ് ഉത്തരങ്ങള്‍ പര്യാപ്തമാവുകയില്ല എന്നും, മറിച്ച് ചോദ്യങ്ങളെ നേരിടുവാന്‍ എപ്പോഴും സജ്ജമായിരിക്കണമെന്നും എടുത്തുപറഞ്ഞു.  പുതിയ മെത്രാന്മാര്‍ സ്ഥിരോത്സാഹമുള്ള ശിഷ്യന്മാരായിരിക്കണമെന്നും, സഭയുടെ ശൈലി എന്നത്, മറ്റുള്ളവരെ ശ്രവിക്കുവാനും, സംയുക്തമായി കാര്യങ്ങളെ നേരിടുവാനും, പാലം പണിയുവാനും ഉള്ളതാണെന്നും, ഈ യാത്രയില്‍ എല്ലാവരെയും യോജിപ്പിച്ചു നിര്‍ത്തി ജനങ്ങളോടും വൈദികരോടും അടുപ്പമുള്ള കരുണയുടെ വക്താക്കള്‍ ആയിരിക്കണമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

 

അതിരൂപത വാർത്തകൾ

വി ശുദ്ധ കാര്‍ലോയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവ്.

 

2025 സെപ്റ്റംബര്‍ ഏഴാം തീയതിയാണ് വിശുദ്ധ കാര്‍ലോ അക്യൂ റ്റിസിന്റെ നാമകരണം നടന്നത്. അതിന്റെ തലേദിവസം സെപ്റ്റംബര്‍ ആറാം തീയതി റോമിലെ നോര്‍ത്ത് അമേരിക്കന്‍ കോളേജില്‍ വെച്ച് കാര്‍ലോയുടെ കുടുംബത്തെ കാണു വാനുള്ള ഭാഗ്യം വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവിന് ലഭിച്ചു.  വിശുദ്ധ കാര്‍ലോയുടെ പിതാവ് ആന്‍ഡ്രിയ അക്യൂ ട്ടിസും അമ്മ അന്റോണിയോ  സല്‍ സാനോ അക്യൂ ട്ടിസും സഹോദരന്‍ മിഷേലും സഹോദരി ഫ്രാന്‍സിസ്ക്കയും ഒപ്പം ഉണ്ടായിരുന്നു. കാര്‍ലോയുടെ മരണശേഷം ജനിച്ചവരാണ് സഹോദരനും സഹോദരിയും.  വി. കാര്‍ലോ യുടെ അമ്മ അന്റോണിയോ  സല്‍ സാനോ  ആന്റണി വാലുങ്കല്‍ പിതാവിനോട് ആദ്യം പറഞ്ഞ ഒരു കാര്യം  വിശുദ്ധി എല്ലാവര്‍ക്കും സാധ്യമാണ് എന്നുള്ളതാണ് കാര്‍ലോ നമുക്ക് പഠിപ്പിച്ചു തരുന്നത് എ ന്നാണ്.  തന്റെ മകന്റെ ഭക്തി നേരിട്ട് കണ്ടറിഞ്ഞതാണ് താനും ദിവ്യകാരുണ്യ ഈശോയുടുള്ള വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെട്ടത് എന്നും അമ്മ  പറഞ്ഞു.

 

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

1.   ലോഗോസ് ക്വിസ് 202 സെപ്റ്റംബർ28-ാംതീയതി ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 pm -4 pm.

2.   മോൺ.ഇമ്മാനുവൽ ലോപ്പസ് ക്വിസ് മത്സരം (വ്യക്തിഗതം )രജിസ്ട്രഷൻ സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 12വരെ.

വിഷയം :  ബൈബിളിൽ നിന്ന് ഏറ്റവും കൂടുതൽ വചനം കാണാപാഠം പഠിച്ച് രണ്ടു മണിക്കൂറിൽ എഴുതുന്ന
“10 മതബോധന വിദ്യാർത്ഥികൾക്കും,10 അല്മായർക്കും”

Rs.10,000/-രൂപവീതം സമ്മാനം.(പുസ്തകം,അദ്ധ്യായം,വാക്യംഎന്നിവ എഴുതണം)
പരീക്ഷതീയതി ഇടവകതലം- നവംബർ16-2 pm -4 pm.

രജിസ്ട്രേഷനുള്ള അവസാന തീയതി-ഒക്ടോബർ 12-ാംതീയതി 5 pm വരെ.

രജിസ്ട്രേഷൻ ഫീസ് RS.20/-.  വീതം ഒരാൾക്ക്

ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന ഇടവകൾക്ക് ക്യാറ്റഗറി തിരിച്ച് ബംബർ സമ്മാനമുണ്ടായിരിക്കും

 

admin

Leave a Reply

Your email address will not be published. Required fields are marked *