സഭാവാര്‍ത്തകള്‍ : 04. 10. 25

സഭാവാര്‍ത്തകള്‍ : 04. 10. 25
വത്തിക്കാൻ വാർത്തകൾ
‘ലൗദാത്തോ സി’ നമ്മുടെ പൊതുഭവനത്തെക്കുറിച്ചുള്ള ‘പ്രതീക്ഷകള്‍ ഉയര്‍ത്തി’ : ലിയോ പതിനാലാമന്‍ പാപ്പാ.
ആഗോളതലത്തിലും പ്രാദേശിക ഇടങ്ങളിലും പരിസ്ഥിതിയുടെ പരിപാലനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടാന്‍ ‘ലൗദാത്തോ സി’യെന്ന ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനത്തിനായെന്ന് ലിയോ പതിനാലാമന്‍ പാപ്പാ. ഈ ചാക്രികലേഖനത്തിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്നാം തീയതി വൈകുന്നേരം, കസ്‌തേല്‍ ഗാന്തോള്‍ഫോയില്‍ നടന്ന ‘പ്രതീക്ഷകള്‍ ഉയര്‍ത്തി’ എന്ന പ്രത്യേക പരിപാടിയില്‍ സംസാരിക്കവെ, ‘നമ്മുടെ പൊതുഭവനമായ ഭൂമി’ എന്ന ഒരു പ്രയോഗം ലോകത്ത് ഏറെ വ്യാപിച്ചിട്ടുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു.
പ്രകൃതിയുടെയും ലോകത്തിന്റെയും പരിപാലനവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ നാം ദൈവത്തിന് മുന്നില്‍ കണക്കുകൊടുക്കേണ്ടവരാണെന്ന് പ്രസ്താവിച്ച പാപ്പാ, ഇതോടൊപ്പം നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള കരുതലും പ്രധാനപ്പെട്ടതാണെന്ന് ഓര്‍മ്മിപ്പിച്ചു.
അതിരൂപത വാർത്തകൾ
കാക്കനാട് വണ്ടര്‍ലാ റൂട്ടിലുള്ള പള്ളിക്കരയില്‍ വി. കാര്‍ലോ അക്വിറ്റിസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യ ദൈവാലയത്തിലെ ആദ്യ തിരുനാള്‍
2025 ഒക്ടോബര്‍ 10, 11, 12 തീയതികളില്‍
തിരുനാള്‍ ദിനം – 2025 ഒക്ടോബര്‍ 12 ഞായര്‍
വൈകിട്ട് 5.00 ന്
വിശുദ്ധന്റെ കപ്പേള വെഞ്ചരിപ്പ്
തുടര്‍ന്ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി
മുഖ്യകാര്‍മ്മികന്‍ : മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപറമ്പില്‍
( വരാപ്പുഴ അതിരൂപതമെത്രപ്പോലീത്ത )
വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍
2025 ഒക്ടോബര്‍ 5
ഒന്നാം സെമസ്റ്റര്‍ പരീക്ഷ
STD IX – XII
2025 ഒക്ടോബര്‍ 12
ഒന്നാം സെമസ്റ്റര്‍ പരീക്ഷ
STD I – VIII