സ്കൂളുകളിൽ നിന്നും മൊബൈൽ ഫോൺ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ഉത്തരവ് പുറ പ്പെടുവിച്ചിരുന്നെങ്കിലും കർശനമായി പാലിക്കപ്പെട്ടിരുന്നില്ല. കുട്ടികൾക്ക് പുറമെ അധ്യാപകരും ഡ്യൂട്ടി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പറയുന്നുണ്ട്.