സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായി വരാപ്പുഴ അതിരൂപതയിൽ മുറ ഇനത്തിൽപ്പെട്ട പോത്ത് കുഞ്ഞുങ്ങളെ വിതരണം ചെയ്തു .

 സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായി വരാപ്പുഴ അതിരൂപതയിൽ മുറ ഇനത്തിൽപ്പെട്ട പോത്ത് കുഞ്ഞുങ്ങളെ വിതരണം ചെയ്തു .

കൊച്ചി: വരാപ്പുഴ അതിരൂപത സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ഭാഗമായി  മൃഗപരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്   ഹരിയാനയിൽ നിന്നും ഇറക്കുമതി ചെയ്തു 38 മുറ ഇനത്തിൽപ്പെട്ട പോത്തിൻ കുഞ്ഞുങ്ങളെവിതരണം ചെയ്തു. സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ചെയർമാൻ മോൺസിഞ്ഞോർ .മാത്യു ഇലഞ്ഞിമിറ്റം വിതരണം ഉദ്ഘാടനം ചെയ്തു . മൃഗപരിപാലന പ്രൊജക്റ്റ് കൺവീനർ ഫാ. റോഷൻ കല്ലൂർ , ഫാ.ലിജോ പീറ്റർ  എന്നിവർ നേതൃത്വം നൽകി. 
നമ്മുടെ നാട്ടിൽ വിവിധതരത്തിലുള്ള കൃഷികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി, വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആരംഭിച്ചത് .നമ്മുടെ നാട്ടിലെ ജനങ്ങളെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക്  നയിക്കുക, തൊഴിൽ സ്ഥിരത ഉറപ്പാക്കുക എന്നിവ ഇതിൻറെ  ലക്ഷ്യങ്ങളാണ് . മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇനിയും  മുറ ഇനത്തിൽപ്പെട്ട പോത്തിൻ കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ സാധിക്കുമെന്ന് ബന്ധപ്പെട്ടവർ  അറിയിച്ചു. ആവശ്യക്കാർ നിശ്ചിത തുക അഡ്വാൻസ് നൽകി ഓർഡർ നൽകുകയും,ബാക്കി പണം പോത്തിൻ കുഞ്ഞുങ്ങളെ കൈപ്പറ്റുമ്പോൾ നൽകേണ്ടതുമാണ് . 

admin

Leave a Reply

Your email address will not be published. Required fields are marked *