വി. കാര്ലോയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി അഭിവന്ദ്യ ആന്റണി വാലുങ്കല് പിതാവ്. 2025 സെപ്റ്റംബര് ഏഴാം തീയതിയാണ് വിശുദ്ധ കാര്ലോ അക്യൂ റ്റിസിന്റെ നാമകരണം നടന്നത്. അതിന്റെ തലേദിവസം സെപ്റ്റംബര് ആറാം തീയതി റോമിലെ നോര്ത്ത് അമേരിക്കന് കോളേജില് വെച്ച് കാര്ലോയുടെ കുടുംബത്തെ കാണു വാനുള്ള ഭാഗ്യം വരാപ്പുഴ അതി രൂപത സഹായമെത്രാന് അഭിവന്ദ്യ ആന്റണി വാലുങ്കല് പിതാവിന് ലഭിച്ചു. വിശുദ്ധ കാര്ലോയുടെ പിതാവ് ആന്ഡ്രിയ അക്യൂ ട്ടിസും അമ്മ അന്റോണിയോ സല് സാനോ അക്യൂ ട്ടിസും […]
വല്ലാർപാടത്തേക്ക് തീർത്ഥാടക പ്രവാഹം. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി, സകലത്തിൻ്റെയും സമർപ്പണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : വല്ലാർപാടത്ത് അഭയം തേടിയെത്തുന്ന അനേകായിരങ്ങൾക്ക് ആശ്വാസമേകുവാൻ മരിയൻ തീർത്ഥാടനം സഹായകമാകുമെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. പരിശുദ്ധ കന്യാമറിയത്തോടുള്ള വിശ്വാസം സഭയുടെയും സമൂഹത്തിൻ്റെയും കുടുംബങ്ങളുടെയും സമർപ്പണമാണെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. 21-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യാശയുടെ സന്ദേശമായി നമുക്കു […]
വിശുദ്ധ കാര്ലോ അക്വിറ്റിീസിന്റെ തിരുശേഷിപ്പ് പള്ളിക്കരയിലും 2025 സെപ്തംബര് 7 ഞായറാഴ്ച പരിശുദ്ധ പിതാവ് ലെയോ പതിനാലാമന് പാപ്പാ വാഴ്ത്തപ്പെട്ട കാര്ലൊ അക്വിറ്റിസിനെ വിശുദ്ധനായി നാമകരണം ചെയ്ത അതേ ദിനത്തില്തന്നെ വൈകിട്ട് 5.30 ന് വരാപ്പുഴ അതിരൂപതയില് കാക്കനാട് പള്ളിക്കരയില് കാര്ലൊ അക്വിറ്റസിന്റെ നാമധേയത്തില് നിര്മ്മിതമായ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില് പിതാവ് ആശീര്വദിച്ചു. യുവജനങ്ങള്ക്ക് പ്രചോദനവും മാതൃകയും ദിവ്യകാരുണ്യഭക്തിയുടെ പ്രചാരകനുമായ ഈ വിശുദ്ധ ന്റെ തിരുശേഷിപ്പ് പള്ളിക്കര ദേവാലയത്തില് ഉണ്ട് […]