Woman Icon award ന്  ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ  ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി

by admin | March 8, 2023 5:43 am

Woman Icon award ന്  ഇരുമ്പനം

നിർമലാംബിക ഇടവകാംഗമായ  ശ്രീമതി

ലൈസ റോയി പുള്ളോശ്ശേരി

അർഹയായി.

 

കൊച്ചി : അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കെ.സി.ബി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ Woman Icon award ന് വരാപ്പുഴ അതിരൂപതയിൽ നിന്നും ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി. ഡ്രൈവിംഗ് രംഗത്തെ അതുല്യ വനിതാ പ്രതിഭകളെയാണ് കേരള സോഷ്യൽ സർവീസ് ഫോറം ആദരിച്ചത്.

കഴിഞ്ഞ 32 വർഷങ്ങളായി ശ്രീമതി ലൈസ റോയി സ്ത്രീകൾക്കായി ഡ്രൈവിംഗ് പരിശീലന ക്ലാസ്സുകൾ വിജയകരമായി നടത്തിവരുന്നു.സമൂഹത്തിലെ വിവിധ രംഗത്ത് പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികൾ മുതൽ സാധാരണക്കാരായ വീട്ടമ്മമാർ വരെ 30,000ത്തോളം പേരെയാണ് ശ്രീമതി ലൈസ റോയി ഡ്രൈവിംഗ് പരിശീലിപ്പിച്ചത്.

2023 മാർച്ച് മാസം ആറാം തീയതി കോട്ടയം ആമോസ് സെന്ററിൽ വച്ചു നടന്ന പൊതുയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായ അഭിവന്ദ്യ ജോസ് പുളിക്കൽ പിതാവിൽ നിന്നും ശ്രീമതി ലൈസ അവാർഡ് ഏറ്റുവാങ്ങുകയുണ്ടായി. മറുപടി പ്രസംഗത്തിൽ ഡ്രൈവിംഗ് പരിശീലന രംഗത്തെ തന്റെ അനുഭവങ്ങൾ ശ്രീമതി ലൈസ സദസ്യരുമായി പങ്കുവെക്കുകയും സംഘാടകരായ കേരള സോഷ്യൽ സർവീസ് ഫോറം ഭാരവാഹികൾക്കും കേരള കത്തോലിക്ക മെത്രാൻ സമിതിക്കും നന്ദി അർപ്പിക്കുകയുമുണ്ടായി.

ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിട്ടുള്ള ശ്രീമതി ലൈസ റോയി ബസ്,ലോറി,കാർ, ഓട്ടോ റിക്ഷ, മോട്ടോർ ബൈക്ക് എന്നീ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അതീവ നിപുണയാണ്.

ഡ്രൈവിംഗ് രംഗത്ത് മാത്രമല്ല ഇടവകയിലെ വിവിധ ശുശ്രൂഷാ മേഖലകളായ നവദർശൻ വിദ്യാഭ്യാസ സമിതി കൺവീനർ, മതബോധന PTA കൺവീനർ, ലീജിയൻ ഓഫ് മേരി പ്രസിഡന്റ് എന്നീ നിലകളിലും ശ്രീമതി ലൈസ റോയി നിസ്തുല സേവനം നിർ വഹിച്ചുപോരുന്നു.

കഴിഞ്ഞ 24 വർഷമായി ഭർത്താവ് ശ്രീ റോയി അലക്സാണ്ടർ പുള്ളോശ്ശേരിയുമൊത്ത് Royal Driving School എന്നപേരിൽ ഡ്രൈവിംഗ് സ്കൂൾ നടത്തി വരുന്നു.മക്കൾ റിയ റോയി (Software Engineer), Amal Roy ( Automobile Engineering വിദ്യാർത്ഥി,ഗവ.പോളി ടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ട്, കളമശ്ശരി).

Share this:

Source URL: https://keralavani.com/woman-icon-award-%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%ae%e0%b4%b2%e0%b4%be%e0%b4%82%e0%b4%ac%e0%b4%bf/