സെൻറ് ആൽബർട്ട്സ് കോളേജിനെതിരെയുള്ള അതിക്രമം ശക്തമായി പ്രതിരോധിക്കും.
സെൻറ്. ആൽബർട്ട്സ് കോളേജിനെതിരെയുള്ള
അതിക്രമം ശക്തമായി പ്രതിരോധിക്കും.
കൊച്ചി: എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോളേജ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ സംഭവത്തിൽ, അടിയന്തരമായി ചേർന്ന വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു.
എസ്എഫ്ഐ എന്ന പേരുള്ള കൊടികളുമായി, മുദ്രാവാക്യം വിളിച്ച് കോളേജിലെ വിദ്യാർത്ഥികൾ അല്ലാത്ത നൂറോളം പേർ അതിക്രമിച്ച കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോളേജിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു.
സെന്റ് ആൽബർട്ട്സ് കോളജിന്റെ ബർസാറും അസിസ്റ്റൻറ് മാനേജറുമായ ഫാ. വിൻസൻറ് നടുവിലെപറമ്പിലിനെ രണ്ടുമണിക്കൂറോളം ഓഫീസ് മുറിയിൽ തടഞ്ഞുവച്ചു ഘോരാവോ ചെയ്തു.
കോളേജ് അധികൃതർ പോലീസിൽ പരാതിപ്പെട്ടിട്ടും പോലീസ് സ്ഥലത്തെത്തി നിഷ്ക്രിയരായി നിൽക്കുകയാണ് ഉണ്ടായത്. ഏഴ് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ രാഷ്ടീയ വിദ്യാഭ്യാസ സാമൂഹ്യ മേഖലയിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്യുകയും കേരളത്തിൻറെ നവോത്ഥാനത്തിന് മഹത്തായ സേവനം നൽകുകയും ചെയ്ത വരാപ്പുഴ അതിരൂപതയുടെ അഭിമാന സ്തംഭമാണ് സെന്റ് ആൽബർട്ട്സ് കോളജ്. അതിനെതിരെയുള്ള ഏത് നീക്കത്തെയും ലത്തീൻ സമുദായം ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.
രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, കെഎഎൽസിഎ പ്രസിഡണ്ട് അഡ്വ. ഷെറി ജെ തോമസ്, അതിരൂപത പ്രസിഡണ്ട് സി ജെ പോൾ, കെ സി വൈ എം അതിരൂപത പ്രസിഡണ്ട് ആഷ്ലിൻ പോൾ, കെ എൽ സി ഡ്‌ബ്യു ളു എ എക്സിക്യൂട്ടീവ് അംഗം അഡ്വ എൽസി ജോർജ്, വൈസ് പ്രസിഡണ്ട് ഫിലോമിന ലിങ്കൺ, പാസ്റ്റൽ കൗൺസിൽ സെക്രട്ടറി മേരിക്കുട്ടി ജെയിംസ്, കെ എൽ എം പ്രസിഡണ്ട് ബിജു പുത്തൻപുരയ്ക്കൽ, അല്മായ കമ്മീഷൻ സെക്രട്ടറി ജോർജ് നാനാട്ട്, ഫ്രാൻസിസ്ക്കൻ അല്മായ സഭ പ്രസിഡണ്ട് അലക്സ് ആട്ടുളിൽ, എന്നിവർ പ്രസംഗിച്ചു.