അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ആചരിച്ചു.

 

എറണാകുളം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടും കുടുംബ വിശുദ്ധീകരണ വർഷത്തോടും അ നുബന്ധിച്ച് കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവീസ് ഫോറവും വരാപ്പുഴ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും സംയുക്തമായി നടത്തിയ സജീവം സൺഡേ പരിപാടിയുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യു ഇലഞ്ഞിമറ്റം നിർവ്വഹിച്ചു.
കളമശ്ശേരി വിശുദ്ധ പത്താം പീയൂസ് മരിയൻ ഹാളിൽ നടന്ന ചടങ്ങിൽ വികാരി റവ. ഫാദർ ഫെലിക്സ് ചുള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു.

25 വർഷക്കാലത്തെ മദ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കെ സി ബി സി ബിഷപ്പ് മത്തായി മാക്കിൽ ഫൌണ്ടേഷൻ അവാർഡ് കരസ്തമാക്കിയ ശ്രീ. K. V. ക്ലീറ്റസിനെ ഉപഹാരം നൽകി ആദരിച്ചു. സമിതിയുടെ മുൻ അതിരൂപത ഡയറക്ടർ ഫാദർ അഗസ്റ്റിൻ ബൈജു കുറ്റിക്കലിന് ഉപഹാരവും പൊന്നാടയും നൽകി.
മയക്കുമരുന്നിനും മദ്യത്തിനുമെ തിരെയുള്ള ബോധവൽക്കരണ സെമിനാറിന് വിമുക്തി മിഷൻ മുൻ ഡയറക്ടർ ശ്രീ. V. T. ജോബി നേതൃത്വം നൽകി.


Related Articles

കക്കുകളി നാടകം – മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ

കക്കുകളി നാടകം – മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ.   കൊച്ചി: മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ

ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം : എടവനക്കാട് സെൻ്റ് .അബ്രോസ് KCYM

  ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം: എടവനക്കാട് സെൻ്റ് .അബ്രോസ് കെ സി വൈ എം   കൊച്ചി : ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികത്തോട്

പ്രതിസന്ധികളിൽ പരിശുദ്ധ അമ്മ ആശ്രിതർക്ക് അഭയം. ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

പ്രതിസന്ധികളിൽ പരിശുദ്ധ അമ്മ ആശ്രിതർക്ക് അഭയം. ഡോ.ജോസഫ് കളത്തിപ്പറമ്പിൽ   വല്ലാർപാടം:  കാലത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ വല്ലാർപാടത്തമ്മ തന്നിൽ ആശ്രയിക്കുന്നവർക്ക്‌ അഭയമാണെന്ന്‌ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<