ലഹരി വിരുദ്ധ സന്ദേശ മാരത്തണുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
ലഹരി വിരുദ്ധ സന്ദേശ
മാരത്തണുമായി
കെ.സി.വൈ.എം വരാപ്പുഴ
അതിരൂപത.
കൊച്ചി : ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മാരത്തൺ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ റാഫേൽ ഷിനോജ് ആറാഞ്ചേരി,യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ്റ്റ് തിയ്യാടി,മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ഫ്രാൻസിസ് ഷെൻസൺ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി രാജീവ് പാട്രിക്,എക്സിക്യൂട്ടീവ് അംഗങ്ങളായ സൊനാൽ സ്റ്റീവൻസൺ കെ, ഡിലി ട്രീസാ,ടിൽവിൻ തോമസ്,വിനോജ് വർഗീസ്,അക്ഷയ് അലക്സ്,ജോയ്സൺ പി ജെ,ലെറ്റി എസ് വി,ദിൽമ മാത്യു,മേഖല ഭാരവാഹികൾ എന്നീവർ സന്നിഹിതരായിരുന്നു.ആർച്ച് ബിഷപ്പ് ഹൗസിൽ
നിന്നും ആരംഭിച്ച മാരത്തൺ ഗാന്ധി സ്ക്വയറിൽ അവസാനിച്ചു.200 ഓളം യുവജനങ്ങൾ പങ്കെടുത്തു