അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി..

അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ

പിതാവിൻറെ പതിനൊന്നാം

സ്വർഗ്ഗപ്രാപ്തിയുടെ

അനുസ്മരണ ദിവ്യബലി നടത്തി..

 

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവ് സ്വർഗ്ഗപ്രാപ്തി നേടിയതിന്റെ പതിനൊന്നാം വാർഷികത്തിന്റെ അനുസ്മരണ ദിവ്യബലി ഇന്നലെ (08/0822) വൈകിട്ട് 5. 30ന് സെൻറ്. ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തി.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തഅഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി ജനറൽ മോൺ. മാരായ മാത്യു ഇലഞ്ഞിമിറ്റം, മാത്യു കല്ലുങ്കൽ, ഫാ സോജൻ മാളിയേക്കൽ,ഫാ എബിജിൻ അറക്കൽ, ഫാ. പീറ്റർ കൊച്ചു വീട്ടിൽ, ഫാ. പോൾസൺ സെമെന്തി, ഫാ. സക്കറിയാസ് പാവനത്തറ, ഫാ.ലിക്സൺ, ഫാ.ബെൻസൺ എന്നീ വൈദികർ സഹകാർമികത്വം വഹിച്ചു. ദിവ്യബലിക്ക് ശേഷം പിതാവിനെ അടക്കം ചെയ്തിരിക്കുന്ന കബറിടത്തിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയും ഉണ്ടായിരുന്നു..

ക്രിസ്തുമതത്തെ ഭാരതീയ ചിന്തയോട് ചേർത്തുവെച്ച മഹാപുരോഹിതൻ ആയിരുന്ന അഭിവന്ദ്യ കൊർണേലിയൂസ് പിതാവ് 1987 മുതൽ -1996 വരെയുള്ള 9 വർഷക്കാലം വരാപ്പുഴഅതിരൂപത മെത്രാപോലിത്ത എന്ന നിലയിൽ അജപാലന ദൗത്യം നിർവഹിച്ചപ്പോൾ അദ്ദേഹം സേവനമനുഷ്ഠിച്ച രൂപതകളുടെ ചരിത്രത്തിൽ മാത്രമല്ല കേരളസഭയുടെ മൊത്തം ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കൊർണേലിയൂസ് പിതാവിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത, സംഗീതത്തിന്റെ മർമം അറിയാവുന്ന പിതാവ് രചിച്ച നിരവധിയായ ഗാനങ്ങളെ കുറിച്ചാണ്.. അഭിവന്ദ്യ കൊർണേലിയൂസ് പിതാവ് കവികൾക്കിടയിലെ മെത്രാനെന്നും മെത്രാന്മാർ ക്കിടയിലെ കവി എന്നുമാണ് അറിയപ്പെട്ടിരുന്നത്. 

 


Related Articles

പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത്:സിനഡൽ ചിന്തകൾ

പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത് : സിനഡൽ ചിന്തകൾ   വത്തിക്കാൻ സിറ്റി : പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ നാലാമത്തെ ജനറൽ കോൺഗ്രിഗേഷനിൽ വിവിധ ഭൂഖണ്ഡങ്ങളിൽ

മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് നിര്യാതനായി

കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് (77വയസ്സ്) നിര്യാതനായി. 1943 ജൂലൈ 22 ന് തണ്ണിക്കോട്ട് പൈലി- ബ്രിജീത്ത ദമ്പതികളുടെ മകനായി നീറിക്കോട് ആയിരുന്നു

ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം  ആഘോഷിച്ചു.   എറണാകുളം : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാഘോഷം സ്ത്രീമൈത്രി – 2022

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<