അൽഫോൻസ് ലിഗോരി…. സുവിശേഷ കാരുണ്യത്തിന്‍റെ വേദപാരംഗതൻ

അൽഫോൻസ് ലിഗോരി…. സുവിശേഷ കാരുണ്യത്തിന്‍റെ വേദപാരംഗതൻ

അൽഫോൻസ് ലിഗോരി….

സുവിശേഷ

കാരുണ്യത്തിന്‍റെ വേദപാരംഗതൻ

വത്തിക്കാൻ : വിശുദ്ധ അൽഫോൻസ് ലിഗോരിയെ വേദപാരംഗതനായി
ഉയർത്തിയതിന്‍റെ 150-ാം വാർഷികം – പാപ്പാ ഫ്രാൻസിസിന്‍റെ പ്രത്യേക സന്ദേശം .

1. മെത്രാനും ദൈവശാസ്ത്ര പണ്ഡിതനും

വിശുദ്ധ അൽഫോൻസ് ലിഗോരി സ്ഥാപിച്ച ദിവ്യരക്ഷക സഭയുടെ (Redemptorists) ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ, മൈക്കിൾ ബ്രേലിന് മാർച്ച് 23-ന് അയച്ച ആശംസാ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങളാണ് താഴെ ചേർക്കുന്നത്. 1871 മാർച്ച് 23-ന് 9-ാം പിയൂസ് പാപ്പായാണ് ദിവ്യരക്ഷക സഭയുടെ (Congregation of the Redemptorists) സ്ഥാപകൻ കൂടിയായ വിശുദ്ധ അൽഫോൻസ് ലിഗോരിയെ സഭയുടെ വേദപാരംഗതനായി (Doctor of the Church) പ്രഖ്യാപിച്ചത്.

2. ആത്മീയതയുടെ മാനവികത പ്രകടമാക്കിയ സിദ്ധൻ
 സഭ സ്വഭാവത്തിൽ പ്രേഷിതയാണെന്നും ദൈവം സകലരെയും ആശ്ലേഷിക്കുന്ന സ്നേഹമുള്ള പിതാവാണെന്നും, അതിനാൽ കാരുണ്യപ്രവൃത്തികളാണ് രക്ഷയ്ക്കുള്ള മാർഗ്ഗമെന്നും പഠിപ്പിച്ച മഹാസിദ്ധനാണ് അൽഫോൻസ് ലിഗോരിയെന്നും പാപ്പാ ഫ്രാൻസിസ് പ്രസ്താവിച്ചു.

3. സകലരെയും ആശ്ലേഷിക്കുന്ന ദൈവശാസ്ത്രം
ക്രൈസ്തവ ദൈവശാസ്ത്രത്തിന് ആധാരമാകേണ്ടത് ദൈവം എല്ലാവരെയും ആശ്ലേഷിക്കുന്നതുപോലെ ലോകത്തുള്ള പാവങ്ങളും പരിത്യക്തരും വ്രണിതാക്കളുമായവരെ ലോകത്തുള്ള സകലരും ഉൾക്കൊള്ളുകയും ആശ്ലേഷിക്കുകയും വേണമെന്നായിരുന്ന ഈ വേദപാരംഗതന്‍ പഠിപ്പിച്ചത്. 

4. അതിരുകളിലേയ്ക്ക് എത്തിയ അജപാലന സ്നേഹം
മെത്രാനായി അജപാലന ശുശ്രൂഷ ചെയ്യവെ, അദ്ദേഹത്തിന്‍റെ തന്നെ അജപാലന സാമൂഹത്തിന്‍റെ അതിർവരമ്പുകളിലേയ്ക്കു കടന്നുചെല്ലുവാനും അകലെയായിരിക്കുന്നവരെ ശ്രവിക്കുവാനും അടുപ്പിക്കുവാനും, അവരുടെ കരിച്ചിൽ കേൾക്കുവാനും, അവരുടെ പാപങ്ങൾ ക്ഷമിക്കുവാനും അവർക്കു സാന്ത്വനം പകരുവാനും സാധിച്ചതാണ് അദ്ദേഹത്തെ കരുണയുള്ള പിതാവും ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെ പ്രേഷിതനുമാക്കിയതെന്ന് പാപ്പാ വിശദീകരിച്ചു.

5. സുവിശേഷ കാരുണ്യത്തിന്‍റെ ബലതന്ത്രം

 മനുഷ്യന്‍റെ പരിമിതികളുടേയും വെല്ലുവിളികളുടേയും ഇടയിൽ അവരുടെ കൂടെയായിരിക്കുവാനും കൂടെ നടക്കുവാനും സാധിക്കുന്നതും, അങ്ങനെ അവരുടെ ജീവിതത്തിൽ കൃത്യമായി പങ്കുചേരുന്നതുമാണ് യഥാർത്ഥത്തിലുള്ള അജപാലന പ്രേഷിതത്വമെന്ന് സിദ്ധനു ബോധ്യമായെന്നും പാപ്പാ പ്രസ്താവിച്ചു.  അങ്ങനെ വിശുദ്ധ അൽഫോൻസ് ലിഗോരി എളിയവരുടെ പ്രേഷിതനും സമൂഹത്താൽ പുറംതള്ളപ്പെട്ടവരുടെ അവകാശങ്ങളുടെ സംരക്ഷകനുമായി മാറി.

സമൂഹജീവിതവും അജപാലന ശുശ്രൂഷയിൽ ജനങ്ങളുടെ കൂടെയായിരിക്കുന്ന സമർപ്പണവും സുവിശേഷത്തിന്‍റെ സത്തയാണെന്നു വിശുദ്ധ അൽഫോൻസ് ലിഗോരി പഠിപ്പിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്


Related Articles

മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം…

മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം… മാർച്ച് 7-ന് പാപ്പാ ഫ്രാൻസിസ് ഇറാക്കിൽനിന്നും കണ്ണിചേർത്ത ട്വിറ്റർ : “ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ദൈവത്തിനു സാധിക്കും. സന്മനസ്സുള്ള എല്ലാ

സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ

സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ വത്തിക്കാൻ : മാർച്ച് 29, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരി ചിന്ത : “ഈ നാളുകളിൽ യേശുവിന്‍റെ

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ഭിന്നിപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ താഴ്മയോടെ പരിശോധിക്കുക! ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.     വത്തിക്കാൻ : ഭിന്നിപ്പിൽ നിന്ന് കൂട്ടായ്മയിലേക്കുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<